city-gold-ad-for-blogger

ഒരുവര്‍ഷം മുമ്പ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയ പെരിയയിലെ പോലീസ് എയ്ഡ് പോസ്റ്റ് മാസങ്ങളായി അടച്ചിട്ടനിലയില്‍

പെരിയ:  (www.kasargodvartha.com 27/07/2016) നിരന്തരം ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളെതുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് പെരിയയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച പോലീസ് എയ്ഡ് പോസ്റ്റ് മാസങ്ങളായി അടച്ചിട്ടനിലയില്‍. പെരിയ ബസ് സ്റ്റോപ്പിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന എയ്ഡ് പോസ്റ്റാണ് നാല്മാസത്തോളമായി അടച്ചിട്ട നിലയിലുള്ളത്. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഈ എയ്ഡ് പോസ്റ്റ് നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് പെരിയയില്‍ സ്ഥാപിച്ചത്.

പെരിയയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും വിദ്യാര്‍ത്ഥി സംഘട്ടനങ്ങളും അടക്കമുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ പതിവായതോടെയാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. അന്നത്തെ ഡി വൈ എസ് പി ഉദ്ഘാടനം ചെയ്ത ഈ എയ്ഡ് പോസ്റ്റ് കുറച്ചുനാള്‍ പ്രവര്‍ത്തിച്ചശേഷം അടച്ചിടുകയായിരുന്നു. കേന്ദ്ര സര്‍വ്വകലാശാലയടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പെരിയ പ്രദേശത്ത് എയ്ഡ് പോസ്റ്റ് സജീവമായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ നിസംഗതകാരണം ഇതിന്റെ പ്രയോജനം ഇല്ലാതായിരിക്കുകയാണ്. എയ്ഡ് പോസ്റ്റിന്റെ അഭാവംമൂലം പെരിയയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടേയും മോഷ്ടാക്കളുടേയും ശല്യവും ഗുണ്ടാ അക്രമണങ്ങളും വര്‍ധിക്കുകയാണ്.

അതേസമയം എയ്ഡ് പോസ്റ്റില്‍ നിയമിക്കാന്‍ പോലീസുകാര്‍ ഇല്ലാത്തതുകൊണ്ടാണ് എയ്ഡ് പോസ്റ്റ് അടച്ചിടേണ്ടിവന്നതെന്ന് ബേക്കല്‍ പോലീസ് പറയുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അടക്കമുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ പതിവായതിനാല്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മിക്കവാറും ദിവസങ്ങളിലും പോലീസുകാരെ നിയോഗിക്കേണ്ടി വരുന്നതിനാല്‍ എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്കിടാന്‍ പോലീസുകാരില്ലെന്ന് ബേക്കല്‍ പോലീസ് വ്യക്തമാക്കി. അടച്ചിട്ട എയ്ഡ് പോസ്റ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ ജില്ലാ പോലീസ് അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരുവര്‍ഷം മുമ്പ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയ പെരിയയിലെ പോലീസ് എയ്ഡ് പോസ്റ്റ് മാസങ്ങളായി അടച്ചിട്ടനിലയില്‍

Keywords:  Periya, Police, Kasaragod, Kerala, Police Aid Post, Clash, Bekal Police, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia