വാഹനങ്ങളിലെ ഗ്ലാസുകളില്‍ നിന്നും കറുത്ത ഫിലിം നീക്കാനുള്ള നടപടി ഊര്‍ജ്ജിതം
Jul 22, 2012, 15:37 IST
![]() |
കാഞ്ഞങ്ങാട്ട് സി.ഐ. വേണിഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധന |
സ്റ്റിക്കര്‍ നീക്കം ചെയ്യാന്‍ വാഹന ഉടമകള്‍ക്ക് ഒരാഴ്ചത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും പലരെയും പിടികൂടി ലൈസന്‍സും മറ്റു രേഖകളും പിടിച്ചുവെച്ച ശേഷമാണ് പോലീസ് വിട്ടയക്കുന്നത്. സ്റ്റിക്കര്‍ നീക്കം ചെയ്തതിന് ശേഷമേ ലൈസന്‍സ് തിരികെ നല്‍കുകയുള്ളുവെന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
കാഞ്ഞങ്ങാട്ട് കഴിഞ്ഞ ദിവസം സി.ഐ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് വാഹന പരിശോധന നടത്തി പലരെയും പിടികൂടി താക്കീത് ചെയ്ത് വിട്ടയക്കുകയും പലരുടെയും ലൈസന്‍സുകള്‍ വാങ്ങി വെക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സണ്‍ കണ്‍ട്രോള്‍ സ്റ്റിക്കറുകള്‍ പോലീസ് നീക്കം ചെയ്യുന്നത്. കര്‍ണാടകയില്‍ ഒരു മാസം മുമ്പ് തന്നെ നടപടി ശക്തമാക്കിയിരുന്നു.
Keywords: Police, Sun control sticker, Kasaragod