കലക്ടറുടെ നിര്‍ദ്ദേശപ്രകാരം മണല്‍ മാഫിയയെ ഒതുക്കാന്‍ പോലീസ് ശക്തമായി രംഗത്ത്; അനധികൃത കടവുകളിലേക്കുള്ള റോഡ് കീറി മുറിച്ച് കടത്ത് നിര്‍ത്തലാക്കി
Dec 17, 2018, 23:12 IST
ബേക്കല്‍: (www.kasargodvartha.com 17.12.2018) കലക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം മണല്‍ മാഫിയയെ ഒതുക്കാന്‍ പോലീസ് ശക്തമായി രംഗത്ത്. കടവിലേക്കുള്ള അനധികൃത കടവുകള്‍ റോഡ് കീറി മുറിച്ച് മണല്‍ കടത്തുന്നത് നിര്‍ത്തലാക്കി. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോടി, കൊപ്പല്‍ കടവുകളിലേക്കുള്ള റോഡാണ് ജെ സി ബി ഉപയോഗിച്ച് കീറി മുറിച്ച് നശിപ്പിച്ചത്.
ബേക്കല്‍ എസ്‌ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ അനധികൃത കടവുകള്‍ നിര്‍ത്തലാക്കിയത്. കഴിഞ്ഞ ദിവസം ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ച് കൊന്ന സംഭവത്തിന് പിന്നാലെയാണ് മണല്‍ മാഫിയയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Police, Sand mafia, Sand, Kasaragod, News, District Collector, Police against sand mafia; New operation started
Keywords: Bekal, Police, Sand mafia, Sand, Kasaragod, News, District Collector, Police against sand mafia; New operation started