കാസര്‍കോട് ജില്ലയില്‍ പോലീസ് നിയന്ത്രണം കര്‍ശനമാക്കി; 6 പഞ്ചായത്തുകളും, കാസര്‍കോട് നഗരസഭയും കോവിഡ് കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു
Apr 7, 2020, 17:18 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2020) കോവിഡ്-19 ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയില്‍ പോലീസ് നിയന്ത്രണം കര്‍ശനമാക്കി. കൂടുതല്‍ രോഗികളുള്ള ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, മധൂര്‍, ഉദുമ, പള്ളിക്കര പഞ്ചായത്തു പരിധിയിലും കാസര്‍കോട് നഗരസഭയിലും പ്രദേശങ്ങള്‍ കോവിഡ് കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇവിടെയുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു.
അവശ്യസാധനങ്ങളും മരുന്നും വീടുകളില്‍ പോലീസ് എത്തിച്ചു കൊടുക്കുന്നുണ്ട്. ഗതാഗതം പോലീസ് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട് ഈ മേഖലയില്‍ പോലീസ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. വീടിന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതിനോടൊപ്പം ജില്ലാ ഭരണകൂടം ഒരുക്കിയ കൊറോണ കെയര്‍ സെന്ററുകളിലേക്ക് ഗവണ്‍മെന്റ് ക്വാറന്റയിനില്‍ മാറ്റും. കോവി ഡ് 19 വ്യാപനം തടയാന്‍ വീടുകളില്‍ തന്നെ തുടരുകയും അകലം പാലിക്കുകയും വേണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച എല്ലാ പ്രദേശങ്ങളിലും പൊലീസ് നടപടി കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ വീടുകളിലും അവശ്യസാധനങ്ങളും മരുന്നുകളും പോലീസ് ലഭ്യമാക്കുമെന്നും ആവശ്യമുള്ളവര്‍ വാട്ട്‌സ് ആപ് സന്ദേശം നല്‍കിയാല്‍ മാത്രം മതിയെന്നും ഐജി പറഞ്ഞു.
Keywords: Kasaragod, Kerala, News, Police, District, COVID-19, Police action tighten in Kasaragod