കണ്ണു ചുവക്കാതിരിക്കാന്‍ മരുന്നിനു പുറമെ ചുണ്ട് കറുക്കാതിരിക്കാന്‍ പ്രത്യേക കടലാസും; കഞ്ചാവു മാഫിയക്കെതിരെ പോലീസ് കര്‍ശന നടപടി തുടങ്ങി
Aug 10, 2017, 16:50 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2017) കണ്ണു ചുവക്കാതിരിക്കാന്‍ മരുന്നുപയോഗിക്കുന്നതിനു പുറമെ ചുണ്ട് കറുക്കാതിരിക്കാന്‍ പ്രത്യേക കടലാസും കഞ്ചാവ് മാഫിയാ സംഘങ്ങള്‍ വിതരണം ചെയ്യുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവിനെ തുരത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കാസര്‍കോട്ടെ പരിസര പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നു. കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണു ചുവക്കാതിരിക്കാന്‍ മാഫിയാ സംഘങ്ങള്‍ മരുന്ന് നല്‍കുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചെങ്കണ്ണിന് ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ സിഗരറ്റിനും ബീഡിക്കും അകത്തു നിറച്ചാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നത്. ഇതു ചുണ്ടില്‍ കറുപ്പു നിറം ഉണ്ടാക്കുന്നു. ഇതു മറികടക്കുന്നതിനാണ് ഇപ്പോള്‍ പ്രത്യേക തരം കടലാസില്‍ കഞ്ചാവ് നിറയ്ക്കാന്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
Related News:
കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ കണ്ണ് ചുവക്കുന്നില്ല; അന്വേഷിച്ചപ്പോള്‍ പോലീസിന് കിട്ടിയത് മറ്റൊരു മരുന്ന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Ganja, Medicine, Ganja Mafia, Students, Police action tighten against Ganja mafia