city-gold-ad-for-blogger

അനധികൃത കമാനങ്ങള്‍ക്കെതിരെ പോലീസ് നടപടി വരുന്നു

കാസര്‍കോട്: (www.kasargodvartha.com 28/02/2015) റോഡിനു കുറുകെ അനധികൃത കമാനങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പോലീസ് നടപടി. ആദ്യപടിയായി 5000 രൂപ പിഴയീടാക്കുമെന്ന് കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍ പറഞ്ഞു. കമാനങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ ദേശീയ പാതാ അധികൃതര്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരില്‍ നിന്നു അനുമതി വാങ്ങണമെന്നാണു ചട്ടം.

എന്നാല്‍ പലരും അത് പാലിക്കുന്നില്ല. പരിപാടി കഴിഞ്ഞാലും പല സംഘടനകളും കമാനങ്ങള്‍ ദിവസങ്ങളോളം അഴിച്ചു മാറ്റാത്ത സ്ഥിതിയുമുണ്ട്. റോഡരികില്‍ തോരണങ്ങള്‍, ഫല്‍ക്‌സ് ബോര്‍ഡുകള്‍, കൊടികള്‍ എന്നിവ സ്ഥാപിക്കുന്നതിനും പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണ് നടപടിയെന്നു സി.ഐ. പറഞ്ഞു.

റോഡരികുകളിലെ അനധികൃത പെട്ടിക്കടകള്‍, സ്റ്റാളുകള്‍, മത്സ്യവില്‍പനയ്ക്കുള്ള പന്തലുകള്‍ എന്നിവ ഒഴിപ്പിക്കും. ഇതിനു മുന്നോടിയായി കട നടത്തിപ്പുകാര്‍ക്കു പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അനധികൃത കമാനങ്ങള്‍ക്കെതിരെ പോലീസ് നടപടി വരുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia