city-gold-ad-for-blogger

ആധാര്‍ ഫോട്ടോയെടുപ്പിനിടെ ഉന്തും തള്ളും; തിരക്കിനിടെ ഹാളില്‍ വിഷപ്പാമ്പ് ഇഴഞ്ഞു കയറി

ആധാര്‍ ഫോട്ടോയെടുപ്പിനിടെ ഉന്തും തള്ളും; തിരക്കിനിടെ ഹാളില്‍ വിഷപ്പാമ്പ് ഇഴഞ്ഞു കയറി
അമ്പലത്തറ: ആധാര്‍ ഫോട്ടോയെടുപ്പിന് വന്നവരുടെ തിരക്ക് ഉന്തിലും തള്ളിലും കലാശിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കായി അമ്പലത്തറ സ്‌കൂളില്‍ നടത്തിയ ആധാര്‍ ഫോട്ടോയെടുപ്പിലാണ് ഉന്തു തള്ളും നടന്നത്. നീണ്ട നിരയാണ് ഫോട്ടോയെടുപ്പിനായി പ്രത്യക്ഷപ്പെട്ടത്.

ഇതിനിടയില്‍ നിരയില്‍ നില്‍ക്കാതെ ചിലര്‍ ഫോട്ടോയെടുപ്പ് ഹാളിലേക്ക് നുഴഞ്ഞു കയറുകയും ഇതിനെ മറ്റുചിലര്‍ ചോദ്യം ചെയ്തതോടെ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ആളുകള്‍ തമ്മിലുള്ള കൈയ്യാങ്കളി തുടരുന്നതിനിടെയിലാണ് തിരക്കിനിടയിലൂടെ ഹാളില്‍ ഒരു വിഷസര്‍പ്പം ഇഴഞ്ഞെത്തിയത്.

ഇതോടെ ഉന്തും തള്ളും നടത്തുകയായിരുന്നവര്‍ പരിഭ്രാന്തിയോടെ ചിതറിയോടുകയായിരുന്നു. പാമ്പിനെ തല്ലിക്കൊന്നതോടെയാണ് ഫോട്ടോയെടുപ്പിനെത്തിയവരുടെ ശ്വാസം നേരെ വീണത്. അമ്പലത്തറയില്‍ രണ്ടുവാര്‍ഡുകളിലായി 2500 ഓളം പേരാണ് ആധാര്‍ ഫോട്ടോയെടുപ്പിനെത്തിയതെങ്കിലും 900 പേര്‍ക്ക് മാത്രമേ ഇതിന് സാധിച്ചിട്ടുള്ളൂ.

അനിയന്ത്രിതമായ തിരക്ക് കാരണം ഫോട്ടെയെടുപ്പ് നടപപടികള്‍ തടസ്സപ്പെടുകയാണ്. ഫോട്ടോയെടുപ്പിന് എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത സ്ഥിതിയാണുള്ളത്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസില്‍ ആധാര്‍ ഫോട്ടോയെടുപ്പിന് എത്തിയവര്‍ക്ക് പഞ്ചായത്തിന്റെ മൂത്രപ്പുര ജീവനക്കാരന്‍ തുറന്നു കൊടുക്കാതിരുന്നതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

Keywords: C lash, Snake, Adar-registration, Ambalathara, Pullur-Periya Panchayath, Kasaragod



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia