ബിജെപി പ്രവര്‍ത്തകന്റെ വീട്ടു കിണറ്റില്‍ വിഷം കലര്‍ത്തി
May 17, 2018, 11:28 IST
പൊയ്‌നാച്ചി: (www.kasargodvartha.com 17.05.2018) ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തിയ നിലയില്‍ കാണപ്പെട്ടു. എരോല്‍ കുണ്ടിലെ അനില്‍ കുമാറിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വിഷാംശം കണ്ടെത്തിയത്. രാവിലെ കിണറില്‍ നിന്നും വെള്ളം കോരിയെടുക്കുമ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. നിറവ്യത്യാസവും രൂക്ഷഗന്ധവും അനുഭവപ്പെട്ടു.
അനിലിന്റെ മാതാവ് ഭവാനി ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. 2016 ഒക്ടോബര്‍ 30 ന് അനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഇരുട്ടിന്റെ മറവില്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഈ കേസില്‍ ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞ് നിരവധി പേര്‍ വീട്ടില്‍ എത്തി. ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ. കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്യാം പ്രസാദ് കാശി, വൈസ് പ്രസിഡന്റ് സുരേഷ് എരോല്‍, മണ്ഡലം കമ്മറ്റി അംഗം ദിനേശന്‍ ഞെക്ലി, ബൂത്ത് പ്രസിഡന്റ് ഗംഗാധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
കിണറിലെ വെള്ളം പരിശോധനക്കയച്ചു. സമാനമായ സംഭവം എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൈലാട്ടിയിലും നടന്നിരുന്നു. വീട്ടിലെ കിണറില്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു.
കൊലപാതക ശ്രമത്തിന് കേസെടുക്കണം: ബിജെപി
ഉദുമ: എരോല്‍ കുണ്ടിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ അനില്‍ കുമാറിന്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തി കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന്ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പ് അനിലിന്റെ സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തിലും ഇതുവരെ പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ. കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്യാം പ്രസാദ് കാശി, വൈസ് പ്രസിഡന്റ് സുരേഷ് എരോല്‍, മണ്ഡലം കമ്മറ്റി അംഗം ദിനേശന്‍ ഞെക്ലി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Poinachi, Kasaragod, Kerala, News, Well, Police, Complaint, Scooter, BJP, Fire, Poison was mixed in the well of BJP worker.
< !- START disable copy paste -->