city-gold-ad-for-blogger

അധ്യാപകന്റെ വീട്ടു പറമ്പിലെ കിണറ്റില്‍ വിഷം കലര്‍ത്തി

അധ്യാപകന്റെ വീട്ടു പറമ്പിലെ  കിണറ്റില്‍ വിഷം കലര്‍ത്തി ചെറുവത്തൂര്‍: (www.kasargodvartha.com 19/02/2015) അധ്യാപകന്റെ വീട്ടുപറമ്പിലെ കിണറ്റില്‍ വിഷം കലര്‍ത്തി. കാസര്‍കോട് മൊഗ്രാല്‍ സ്‌കൂളിലെ  അധ്യാപകനും സി.പി.എം. ആഭിമുഖ്യമുള്ള കെ.എസ്.ടി.എ.  അധ്യാപകസംഘടനയിലെ അംഗവും പൂരക്കളി- മറത്തുകളി പണിക്കറുമായ കൊടക്കാട്ടെ ജനാര്‍ദ്ദനന്റെ വീട്ടു കിണറ്റിലാണ് വിഷം കലര്‍ത്തിയത്. ഈ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല.

ജനാര്‍ദ്ദനന്‍ രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് പോയിരുന്നു. ബുധനാഴ്ച രാത്രി
തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്  വെള്ളത്തിന്  രൂക്ഷ ഗന്ധവും നിറവ്യതാസവും കണ്ടതോടെയാണ് വിഷം കലര്‍ന്നതായി സംശയമുയര്‍ന്നത്.
പിതാവ് ഗോവിന്ദനോടൊപ്പമാണ് ജനാര്‍ദ്ദനന്‍ രാത്രിവീട്ടിലെത്തിയിരുന്നത്.  പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ചീമേനി പോലീസില്‍ പരാതി നല്‍കി.

പോലീസ് സാമ്പിള്‍ ശേഖരിച്ച ശേഷം കോഴിക്കോട് റീജ്യണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. ആഴ്ചകള്‍ക്ക് മുമ്പ് പണയക്കാട് ഭഗവതി സ്ഥാനത്ത് കളിയാട്ടം നടക്കുന്ന വേളയില്‍ ക്ഷേത്ര നടയുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു .

ഇത് സി.പി.എം. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇടപെട്ട് സംസാരിച്ചിരുന്നു. പണയക്കാട് ഭഗവതി ക്ഷേത്രം കമ്മിറ്റി അംഗം കൂടിയായ ജനാര്‍ദ്ദനന്‍ ക്ഷേത്ര കമ്മിറ്റിക്ക് അനുകൂല നിലപാട് സ്വീകരിച്ചതാവാം കിണറില്‍ വിഷം കലര്‍ത്താന്‍ കാരണമായതെന്നാണ് കരുതുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia