ഉപ്പളയിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്റെ വീട്ടു കിണറില്‍ വിഷം കലര്‍ത്തി
Mar 18, 2016, 12:30 IST
ചെറുവത്തൂര്‍:(www.kasargodvartha.com 18/03/2016) ജല അതോറിറ്റി ജീവനക്കാരന്റെ വീട്ടു കിണറില്‍ മാരക വിഷം കലര്‍ത്തി. ഉപ്പള ജല അതോറിറ്റി ഓഫീസിലെ സര്‍വേയര്‍ പൊള്ളപ്പൊയിലിലെ എ വി. രവിയുടെ വീട്ടിലെ കിണറിലാണ് വിഷം കലര്‍ത്തിയത്. വെള്ളിയാഴ്ച രാവിലെ കുടിക്കാനായി കിണറില്‍ നിന്ന് കോരിയ വെള്ളത്തില്‍ രൂക്ഷ ഗന്ധം ഉണ്ടായതോടെയാണ് സംശയം തോന്നിയത്.
കോരിയ ബക്കറ്റിലെ വെള്ളത്തില്‍ നീലനിറത്തില്‍ വിഷാംശം കലര്‍ന്നതായി ബോധ്യമായതോടെ പോലീസില്‍ വിവരമറിയിക്കുകയയിരുന്നു. വിഷം അടങ്ങിയ കുപ്പിയും എലി വിഷത്തിന്റെ പൊതിയും പോലീസ് കണ്ടെടുത്തു. ചീമേനി പോലീസ് അന്വേഷണം ആരംഭിച്ചു. സി പി എം അനുഭാവിയാണ്.
Keywords: Cheruvathur, Uppala, Water authority, Well, kasaragod, Police.