പ്രിന്‍സിപ്പലിനെ പുറത്താക്കി; പൊയിനാച്ചി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി സമരം വിജയംകണ്ടു
Jul 1, 2017, 21:15 IST
പൊയിനാച്ചി: (www.kasargodvartha.com 01/07/2017) വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളജിലെ പ്രിന്‍സിപ്പള്‍ ഡോ. പ്രമോദ് ജോണിനെ പുറത്താക്കി. പുതിയ പ്രിന്‍സിപ്പളായി ഓറല്‍ സര്‍ജറി വിഭാഗം തലവന്‍ ഡോ. പ്രശാന്ത് ഹെഗഡെയെ മാനേജ്‌മെന്റ നിയോഗിച്ചു. ഇതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല ഉപരോധം അവസാനിപ്പിച്ചു.
മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ഹാഷിം, വൈസ് പ്രിന്‍സിപ്പള്‍ ഡോ. കിരണ്‍കുമാര്‍ എന്നിവരുമായി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍, യു മനു, ഹരികൃഷ്ണന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനേജ്‌മെന്റ പുതിയ പ്രിന്‍സിപ്പളിനെ നിയോഗിച്ചതായി ഉത്തരവിറക്കിയത്. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം തടയുന്നുവെന്നും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്നുവെന്നും ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ഉപരോധം. പ്രിന്‍സിപ്പലിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് 22 മുതല്‍ 24 വരെ വിദ്യാര്‍ത്ഥികള്‍ നിരാഹാരം കിടന്നിരുന്നു. പ്രക്ഷോഭം ശക്തമായതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ കോളജില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായി. ഈ തീരുമാനം മാനേജമെന്റ് രേഖാമൂലം മുദ്രപേപ്പറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രിന്‍സിപ്പല്‍ കോളജിലെത്തി ചാര്‍െജടുത്തു. ഇതിനെതുടര്‍ന്നാണ് ബുധനാഴ്ച വീണ്ടു വിദ്യാര്‍ത്ഥികള്‍ ഉപരോധം ആരംഭിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരം വിജയിക്കുന്നതെന്ന് സമരസമിതി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് രവീന്ദ്രന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Poinachi, College, Students, Protest, Kasaragod, Poinachi Century Dental college principal expelled.