city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Art Showcase | ക്രൂരതയുടെ നേർക്കാഴ്ചകളും പ്രതീക്ഷയുടെ കിരണങ്ങളുമായി മൂനാ കൃഷ്ണൻ്റെ ചിത്രങ്ങൾ

Poignant Artworks and Glimmers of Hope: Moona Krishnan's Exhibition
Photo: Arranged

● ‘ഫേസിങ് അയ്സ്’ എന്ന ചിത്രം സമൂഹത്തിലെ ക്രൂരതയുടെ നേർക്കാഴ്ചയാണ്. 
● ‘സ്റ്റെപ്പിങ് സ്റ്റോൺസ്’ അവഗണിക്കപ്പെടുന്നവരുടെ വേദനകൾ പറയുന്നു. 
● ഓലമേഞ്ഞ വീടുകളുടെ ഓർമ്മകളും ചിത്രങ്ങളിൽ നിറയുന്നു. 
● മാതൃത്വത്തിൻ്റെ ആഴവും അന്ധകാരത്തിലെ വെളിച്ചവും ചിത്രീകരിക്കുന്നു. 
● ഏപ്രിൽ 13 വരെ ചിത്ര പ്രദർശനം പയ്യന്നൂരിൽ ഉണ്ടായിരിക്കും.

 

പയ്യന്നൂർ: (Kasargodvartha) മനുഷ്യരുടെ ജീവിതത്തിലെ സങ്കീർണ്ണതകളും പഴമയുടെ വേറിട്ട അനുഭവങ്ങളും വരകളിലൂടെ ആവിഷ്കരിക്കുന്ന മൂനാ കൃഷ്ണൻ്റെ ‘ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം’ എന്ന ചിത്ര പ്രദർശനം പയ്യന്നൂർ കേരള ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിൽ ആരംഭിച്ചു.

അനുദിനം സമൂഹത്തിൽ കണ്ടുവരുന്ന ക്രൂരതയുടെ നേർക്കാഴ്ചയായ ‘ഫേസിങ് അയ്സ്’, മറ്റുള്ളവരുടെ അവഗണനയിൽ തളർന്നുപോകുന്നവരുടെ ദുരിതാനുഭവങ്ങളുടെ സാക്ഷ്യമായ ‘സ്റ്റെപ്പിങ് സ്റ്റോൺസ്’ എന്നീ ചിത്രങ്ങൾ പ്രദർശനത്തിലെ ശ്രദ്ധേയമായ സൃഷ്ടികളാണ്. ഓല മേഞ്ഞ വീടുകളുടെ കാലം, ദുരന്തത്തിലെ പ്രതീക്ഷകൾ, മാതൃത്വത്തിൻ്റെ ആഴം, അന്ധകാരത്തിലെ വെളിച്ചം, ശംഖനാദത്തിലെ സംഗീതം എന്നിങ്ങനെ മുപ്പതോളം വൈവിധ്യമാർന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.

 Poignant Artworks and Glimmers of Hope: Moona Krishnan's Exhibition

 Poignant Artworks and Glimmers of Hope: Moona Krishnan's Exhibition

പ്രദർശനത്തിൻ്റെ ഉദ്ഘാടനം എം. വിജിൻ എം. എൽ. എ നിർവ്വഹിച്ചു. കേരള ലളിതകലാ അക്കാദമി മുൻ അംഗം ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. രാഘവൻ കടന്നപ്പള്ളി, എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത്, എം. പ്രദീപൻ, ഗംഗാധരൻ മേലേടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

 Poignant Artworks and Glimmers of Hope: Moona Krishnan's Exhibition

എം. പവിത്രൻ സ്വാഗതവും, മൂനാകൃഷ്ണൻ പരിയാരം നന്ദിയും പറഞ്ഞു. ചിത്ര പ്രദർശനം ഏപ്രിൽ 13-ന് അവസാനിക്കും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Artist Moona Krishnan's exhibition 'Oru Vazhavattakkalathinu Shesham' commenced at the Kerala Lalithakala Akademi Art Gallery in Payyanur. The exhibition showcases around thirty diverse paintings depicting the complexities of human life and nostalgic experiences. Notable works include 'Facing Eyes', portraying societal cruelty, and 'Stepping Stones', highlighting the suffering of the neglected. The inauguration was attended by MLA M. Vijin and other prominent figures. The exhibition will conclude on April 13th.

#ArtExhibition #KeralaArt #MoonaKrishnan #Payyanur #LalithakalaAkademi #CrueltyAndHope

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia