എന്‍ഡോസള്‍ഫാന്‍: സമരത്തിന് പിന്തുണയുമായി കവികളുടെ സംഗമം
Mar 4, 2013, 00:10 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നിരാഹാര സമരം ഞായറാഴ്ച 14-ാം ദിവസം പിന്നിട്ടു. നിരാഹാരമനുഷ്ഠിക്കുന്ന ഡോ.ടി.സുരേന്ദനാഥിന്റെ നില കൂടുതല്‍ വഷളായി. തിങ്കളാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനാണ് സാധ്യത.
അതിനിടെ സമരത്തിന് കൂടുതല്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സംഘടനകളും വ്യക്തികരളും സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെക്യുലര്‍ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സമരപ്പന്തലില്‍ നടന്ന കവികളുടെ കൂട്ടായ്മയും കാവ്യാര്‍ചനയും ശ്രദ്ധേയമായി. പ്രശസ്ത യുവകവി വയനാട്ടിലെ ജിത്തു തമ്പുരാന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. കവികളായ പി.എസ്.ഹമീദ്, രാഘവന്‍ വെള്ളിപ്പാടി, എം.നിര്‍മ്മല്‍ കുമാര്‍, വിനോദ് കുമാര്‍ പെരുമ്പള, എ.ബെണ്ടിച്ചാല്‍, കെ.ജി.റസാഖ്, കെ.എച്ച് മുഹമ്മദ്, എം.പി.ജില്‍ജില്‍, അഷ്‌റഫലി ചേരങ്കൈ, രവീന്ദ്രന്‍ പാടി, രാജേഷ് വാര്യര്‍ പൂമംഗലം, കലാകൂടം രാജു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, റഹീം കൂവത്തൊട്ടി, താജുദ്ദീന്‍ ബാങ്കോട്, മധു എസ് നായര്‍ തുടങ്ങിയവര്‍ കവിത ചൊല്ലി. പത്മനാഭന്‍ ബ്ലാത്തൂര്‍, ഡോക്ടര്‍ അംബികാസുതന്‍ മാങ്ങാട്, എ.വി.എം. സാലി, രാജന്‍ പ്രതിഭ,അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച രാവിലെ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ.രാജന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ.ബഷീര്‍, ഓള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് കുമാര്‍, സുനില്‍ മാടക്കല്‍, സാദിഖ് ഉളിയില്‍, അബ്ദുല്‍ ലത്വീഫ്, കെ.കെ.ഇസ്മാഈല്‍, അബ്ദുല്‍ ഖാദര്‍, മുരളി മാസ്റ്റര്‍ കരിവെള്ളൂര്‍, കെ.പി.സജി, ടി.ചന്ദ്രന്‍, ബിജു ഉണ്ണിത്താന്‍ എന്നിവര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പി.കരുണാകരന്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പിശ്യാമളാ ദേവി, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. എസ്.യു.സി.ഐ. സംസ്ഥാന കമ്മിറ്റിയംഗം എസ് രാജീവന്‍ എന്നിവരും സമരപ്പന്തലിലെത്തിയിരുന്നു.
സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് സമരപ്പന്തലില്‍ യുവജന സംഘടനാ പ്രവര്‍ത്തകരുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടേയും സാമൂഹ്യ സംഘടനകളുടേയും പ്രതിനിധികളുടെ യോഗം ചേരും.
Keywords: Endosulfan, Protest, kasaragod, Meet, arrest, hospital, MLA, Strike, Hunger stike, Raveendran Pady, Solidarity, AIYF, Yuvajana Sangadana, Politics, D.Surendranath, Poets' solidarity to hunger strike