city-gold-ad-for-blogger

'കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ചികിത്സയിലെ അനാസ്ത പരിഹരിക്കണം'

കാസര്‍കോട്: (www.kasargodvartha.com 27/06/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് പരിഹരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് പീപ്പിള്‍സ് ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു. ആശുപത്രിയിയില്‍ ആവശ്യത്തിന് മരുന്നുകളും മറ്റു ഉപകരണങ്ങളും ഇല്ലെന്ന പരാതിയും ശക്തമാണ്.

മഴക്കാലമായതോടെ വിവിധ തരത്തിലുള്ള പനിയും മറ്റ് രോഗങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ചികിത്സയെ ബാധിക്കുകയാണ്. കാലഹരണപ്പെട്ട എക്‌സറെ മെഷീന്‍, സ്‌കാനിംഗ് മെഷീന്‍ എന്നിവ മാറ്റി അടിയന്തിരമായി പുതിയത് സ്ഥാപിക്കണം.

പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പത്രപ്രവര്‍ത്തകനും കവിയുമായ രവീന്ദ്രന്‍ പാടിക്ക് സംഘടനയുടെ ഉപഹാരം കഥാകൃത്ത് എ.എസ്. മുഹമ്മദ് കുഞ്ഞി നല്‍കി കൊണ്ട് ആദരിച്ചു.

യോഗത്തില്‍ പ്രസിഡണ്ട് അബ്ബാസ് മുതലപ്പാറ അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹീം കൂവത്തൊട്ടി സ്വാഗതം പറഞ്ഞു. ഉസ്മാന്‍ കടവത്ത്, മശ്ഹൂദ് ബോവിക്കാനം, സി. ശാരദ ചെറുവത്തൂര്‍, മുഹമ്മദ് തായലങ്ങാടി, ബഷീര്‍ ചേരങ്കൈ, മൂനീര്‍ ബാങ്കോട്, രമാദേവി നിലേശ്വരം, സജ്ജീവ പുളിക്കൂര്‍, സുബൈര്‍ മേല്‍പറമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
'കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ചികിത്സയിലെ അനാസ്ത പരിഹരിക്കണം'
പത്രപ്രവര്‍ത്തകനും കവിയുമായ രവീന്ദ്രന്‍ പാടിക്ക് സംഘടനയുടെ ഉപഹാരം കഥാകൃത്ത് എ.എസ്. മുഹമ്മദ് കുഞ്ഞി നല്‍കി കൊണ്ട് ആദരിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Treatment, General Hospital, Poet Ravindran Pady felicitated.

'കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ചികിത്സയിലെ അനാസ്ത പരിഹരിക്കണം'


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia