മഹാകവി കയ്യാര്‍ കിഞ്ഞണ്ണറായിയുടെ 101-ാം പിറന്നാള്‍ 8ന്
Jun 5, 2015, 09:56 IST
കാസര്‍കോട്: (www.kasargodvartha.com 05/06/2015) കന്നഡയിലെ മഹാകവിയും ബഹുഭാഷാ പണ്ഡിതനുമായ കയ്യാര്‍ കിഞ്ഞണ്ണറായിയുടെ ഒരുവര്‍ഷം നീണ്ടു നിന്ന ശതാബ്ദിയാഘോഷ സമാപനവും 101-ാം പിറന്നാള്‍ ആഘോഷവും എട്ടിന് നടക്കും. പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കവിതാകുടീരം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെര്‍ഡാല കവികുടീരത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ഭാഷാസ്‌നേഹികള്‍ സംബന്ധിച്ചു. ശതാബ്ദിയാഘോഷ സമാപനം മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ ഉദ്ഘാടനം ചെയ്യും. കര്‍ണാടക വനം മന്ത്രി ബി രാമനാഥറായി അധ്യക്ഷത വഹിക്കും. കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കെ.എ ദയാനന്ദ, പുത്തൂര്‍ എം.എല്‍.എ ശകുന്തള, മുന്‍ എം.എല്‍.എ വാട്ടള്‍ നാഗരാജ്, മോഹന്‍ ആള്‍വ, കെ.എന്‍ ജയപ്രകാശ്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
തുടര്‍ന്ന് സെമിനാറുകളും മഹാകവിയുടെ കവിതാലാപനവും അരങ്ങേറും. മഹാകവിയുടെ പേരിലുള്ള പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം അടുത്തമാസം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ദുര്‍ഗാ പ്രസാദ് റായി, സെക്രട്ടറി പ്രസന്ന റായി, പി.എസ് പുണിഞ്ചിത്തായ, മാഹിന്‍ കേളോട്ട്് എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Birthday, Celebration, Programme, Inauguration, Press meet, Poet Kinhanna Rai.