108 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണി മഹോത്സവം നടക്കുന്ന പൊടിപ്പള്ളം ചിരുംബ ഭഗവതി ക്ഷേത്രത്തില്‍ ആഘോഷ കമ്മറ്റി രൂപവൽക്കരിച്ചു
Sep 26, 2016, 10:00 IST
ബദിയടുക്ക: (www.kasargodvartha.com 26/09/2016) പൊടിപ്പള്ളം ചിരുംബ ഭഗവതി ക്ഷേത്രത്തില്‍ 108 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഭരണി മഹോത്സവത്തിന്റെ വിജയത്തിന് വേണ്ടിയുള്ള ആഘോഷ കമ്മിറ്റി ജനറല്‍ ബോഡി യോഗം ക്ഷേത്ര സന്നിദ്ധിയില്‍ ചേര്‍ന്നു.
അമ്പാടി കര്‍ണ്ണവര്‍ നില വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി പ്രസിഡണ്ട് രാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാജേഷ് പൊടിപ്പള്ള, പുരുഷോത്തമ കോളൊരി, ക്ഷേത്ര ട്രസ്റ്റി തിമ്മപ്പ റൈ, സദാശിവ എന്നിവര്‍ സംബന്ധിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് കൃഷ്ണ പൈക്ക, വൈസ് പ്രസിഡണ്ട് രാമ പള്ളത്തടുക്ക, ചിരിയണ്ട ബഡാജെ, കണ്‍വീനര്‍ രാഘവ കനകത്തോടി, ജോയിന്റ് കണ്‍വിനര്‍മാരായി ഉദയ നെട്ടണിഗെ, പ്രസാദ് കടുമ്പു, ട്രഷറര്‍ സാദശിവ മൈല്‍ത്തൊട്ടി എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Kasaragod, Kerala, Badiyadukka, Temple, Celebration, Committee., General Body, Meet, inauguration, Raman master, Rajesh podippalla,