പൊടി ചോദിക്കുന്നു, മധൂര്‍ പഞ്ചായത്തിന് എന്നോട് മാത്രമെന്തേ ഇത്ര വിരോധം?
Apr 15, 2013, 23:02 IST
കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍പെട്ട കുഡ്ലു കാളിയങ്കാട്ട് താമസിക്കുന്ന പൊടി എന്ന 65കാരിയായ വിധവയോട് മധൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് എന്തോ വിരോധമുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങനെ വരില്ല.
അര്ഹതയില്ലാത്തവര്ക്കുപോലും വീട് നല്കുമ്പോള് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ പഴയൊരുവീട്ടില് സഹോദരനൊപ്പം കഴിയുന്ന വികലാംഗയും രോഗിയും പട്ടികജാതിക്കാരിയുമായ പൊടിക്കുമാത്രം വീട് നല്കാതിരിക്കില്ല. 1987ല്‍ സര്‍ക്കാര്‍ അനുവദിച്ച പഴയ ഓടിട്ട വീട്ടിലാണ് പൊടി ഇപ്പോള്‍ കഴിയുന്നത്. കാലപ്പഴക്കം മൂലം ഇത് ഏതാണ്ട് നിലംപൊത്താറായ സ്ഥിതിയിലാണ്.
ഈ വീട് പുതുക്കിപ്പണിയാന്‍ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് അവരുടെ സഹോദരന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. അതിന് അധികാരികള്‍ തടസമായി പറഞ്ഞത് വീട് സ്ഥിതി ചെയ്യുന്ന സ്ഥലം സ്വന്തം പേരിലല്ല എന്നായിരുന്നു. പിന്നീട് സ്ഥലം സ്വന്തം പേരിലാക്കിയതിന്റെ രേഖയുമായി വീണ്ടും അപേക്ഷിച്ചപ്പോള്‍ അവിവാഹിതര്‍ക്ക് വീടിന് സഹായം നല്കാന് നിയമമില്ലെന്നു പറഞ്ഞ് അധികൃതര്‍ ആ അപേക്ഷയും തള്ളി.
എന്നാല്‍ ഇവരുടെ വീട്ടുപരിസരത്ത് തന്നെ താമസിക്കുന്ന മൂന്നുപേര്‍ക്ക് പുതിയവീട് അധികൃതര്‍ അനുവദിക്കുകയും ചെയ്തു. 10വര്‍ഷത്തിന് ശേഷമാണ് അവര്‍ക്ക് വീണ്ടും പുതിയ വീട് നല്‍കിയത്. അവര്‍ക്കും വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും ആധാരമില്ല. ഈ സാഹചര്യത്തില്‍ തന്നോട് മാത്രമെന്തേ പഞ്ചായത്ത് ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്നാണ് ബന്ധപ്പെട്ടവരോട് പൊടി ചോദിക്കുന്നത്. ഒരു നിയമമുണ്ടെങ്കില്‍ അത് എല്ലാവര്ക്കും ബാധകമല്ലേ എന്നും അവര്‍ ചോദിക്കുന്നു.
ഈ സാഹചര്യത്തില്‍ ജ്യേഷ്ഠത്തിയുടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും സര്‍ക്കാറിന്റെ സഹായം ലഭിക്കാത്ത പക്ഷം അവരെ സഹായിക്കാന്‍ മനുഷ്യസ്നേഹികളുടെ സഹായം ലഭ്യമാക്കാനും സഹോദരന് പുരുഷോത്തമന് രംഗത്തിറങ്ങിയിരിക്കുകയാണ്. പൊടിക്ക് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടില്‍ നിന്ന് മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷിതമായ ഒരു വീട് പണിയാന്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സഹായങ്ങള്‍ പുരുഷോത്തമനെ 9745040761 എന്ന നമ്പറില്‍ ബന്ധപ്പെട്ട് എത്തിക്കാവുന്നതാണ്.
Keywords : Kasaragod, Kerala, Madhur, House, Brothers, Purushothaman, Podi, Officers, Call, Application, Kudlu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

![]() |
പഴകിദ്രവിച്ച് നിലംപൊത്താറായ വീട്ടിന്റെ വരാന്തയില്‍ ഇരിക്കുന്ന പൊടി |