'പോക്സോ നിയമം എന്ത്, എന്തിന്'; മാധ്യമ പ്രവര്‍ത്തകരെ ബോധവത്കരിച്ച് ശില്‍പശാല, കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമം തടയാന്‍ മാധ്യമങ്ങളുടെ ഇടപെടല്‍ പ്രധാനമാണെന്ന് അഡീ. ജില്ലാ സെഷന്‍സ് ജഡ്്ജ്
Mar 7, 2018, 21:11 IST
കാസര്‍കോട്: (www.kasargodvartha.com 07.03.2018) ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ പോക്സോ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. കാസര്‍കോട് പ്രസ് ക്ലബില്‍ ചൊവ്വാഴ്ച നടന്ന ശില്‍പശാല ജില്ല ആന്റ് സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
'പോക്സോ നിയമം എന്ത്, എന്തിന്' എന്ന വിഷയത്തില്‍ സബ് ജഡ്ജ് ഫിലിപ്പ് തോമസ് ക്ലാസെടുത്തു. 'ബാലാവകാശങ്ങളും മാധ്യമ ധര്‍മ്മവും' എന്ന വിഷയത്തില്‍ പി.ബിജു ക്ലാസെത്തു. ലൈംഗീക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമവും സമൂഹധര്‍മവും എന്ന വിഷയത്തില്‍ നടത്തിയ പൊതുസംവാദം ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍ നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങളില്‍ നീതി നടപ്പിലാക്കിയാല്‍ മാത്രംപോരാ അതു നടപ്പിലാക്കുന്നുവെന്നു സമൂഹത്തിനു ബോധ്യമുണ്ടാകണമെങ്കില്‍ മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാര്‍ പറഞ്ഞു. കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുന്നവര്‍ക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കോടതി വിധിക്കുന്നുണ്ട്. എന്നാല്‍ ഇത് വേണ്ടരീതിയില്‍ വാര്‍ത്തയാകുന്നില്ല. പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ നല്‍കുന്ന വാര്‍ത്താപ്രാധാന്യം അവര്‍ക്ക് ശിക്ഷ വിധിക്കുമ്പോഴും മാധ്യമങ്ങള്‍ നല്‍കാന്‍ തയ്യാറാകണം. എന്നാല്‍ മാത്രമേ കുട്ടികള്‍ക്കെതിരായ ലൈംഗീക ചൂഷണം തടയുവാന്‍ കഴിയു. ഇക്കാര്യത്തില്‍ മാധ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗീക ഉപദ്രവങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടി, കുറ്റവാളിക്കെതിരെ ധൈര്യപൂര്‍വം മൊഴിനല്‍കിയാല്‍ പിന്നീട് ആ കുട്ടിക്ക് ജീവിതത്തില്‍ ആരില്‍ നിന്നും ഒരു നോട്ടം കൊണ്ടുപോലും ഉപദ്രവമുണ്ടാകില്ല. പെണ്‍കുട്ടി ധൈര്യപൂര്‍വം നിന്നാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പീനല്‍ നിയമങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് പോക്സോ നിയമം. കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്ക് നല്‍കുന്ന കഠിനശിക്ഷയെക്കുറിച്ചു സമൂഹത്തിന് അവബോധമുണ്ടാക്കുവാന്‍ മാധ്യങ്ങളുടെ ഇടപെടലിലൂടെ മാത്രമേ കഴിയു. ഇങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അറിയാതെപോലും സമൂഹം കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത വരാതിരിക്കുവാനും മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ജില്ലയില്‍ പോക്സോയുടെ ചുമതലകൂടി വഹിക്കുന്ന അദ്ദേഹം പറഞ്ഞു.
കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കല്‍; വിവരം മറച്ചുവച്ചാലും തടവ് ശിക്ഷ: സബ്ജഡ്ജ് ഫിലിപ്പ് തോമസ്
പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ലൈംഗീക അതിക്രമത്തിന് ഇരയായതായി വിവരം ലഭിച്ചാല്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവച്ചാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കാസര്‍കോട് സബ് ജഡ്ജിയും ഡിഎല്‍എസ്എ സെക്രട്ടറിയുമായ ഫിലിപ്പ് തോമസ് പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ഏതു ലൈംഗീക ഉപദ്രവവും ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ അതിക്രമങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ അത് 24 മണിക്കൂറിനുള്ളില്‍ പോലീസിനെയോ സ്പെഷല്‍ ജുവനൈല്‍ പോലീസ് യുണിറ്റിനെയോ മറ്റ് ബന്ധപ്പെട്ട അധികാരികളെയോ അറിയിച്ചിരിക്കണം. വിവരം ആരെയും അറിയിക്കാതെ മറച്ചുവച്ചാല്‍ ആറു മാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്.
2007-ലെ കണക്കുപ്രകാരം നമ്മുടെ രാജ്യത്ത് 52 ശതമാനത്തോളം കുട്ടികള്‍ വിവിധതരത്തിലുള്ള ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ 2012-ല്‍ പോക്പോ നിയമം പ്രാബല്യത്തില്‍ വരുന്നത്. പോക്സോ നിയമപ്രകാരം കുറ്റവാളികള്‍ക്ക് മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിനതടവ് ലഭിക്കുന്നുണ്ട്. കുറ്റം തെളിയിക്കപ്പെടുന്ന ഒരാള്‍പോലും രക്ഷപ്പെടുന്നില്ല. കുട്ടികളെ ലൈംഗീക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതില്‍ അത്ര ശക്തമാണു പോക്സോ നിയമം. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ശിക്ഷ ലഭിക്കുന്നതിനുവരെ കാരണമാകും. ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ പേര്, വിലാസം, ഫോട്ടോ, സ്‌കൂള്‍, കുട്ടിയെ മനസിലാക്കുവാന്‍ കഴിയുന്ന തരത്തിലുള്ള മറ്റ് എന്തെങ്കിലും വിവരങ്ങള്‍ എന്നിവ വാര്‍ത്തയില്‍ വന്നാല്‍ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടിയുടെ പിതാവാണു പ്രതിയെങ്കില്‍ അയാളുടെ വിവരങ്ങള്‍ വാര്‍ത്തയായി നല്‍കിയാലും കുട്ടിയെ തിരിച്ചറിയുന്നതിനു കാരണമാകും. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്കെതിരായ അപകീര്‍ത്തികരമായ വാര്‍ത്തയില്‍ പോലീസിന് സ്വമേധയ കേസ് എടുക്കാന്‍ അവകാശമില്ലെന്നും അങ്ങനെ പോലീസ് ചെയ്യുകയാണെങ്കില്‍ അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ: കുട്ടികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താല്‍ കുറ്റകരം: പി. ബിജു
കുട്ടികളുടെ സംരക്ഷണത്തിനും അവകാശത്തിനും സുരക്ഷയ്ക്കുവേണ്ടി മാത്രം 20 നിയമങ്ങളുള്ള രാജ്യമാണു നമ്മുടേതെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു പറഞ്ഞു. കുട്ടികളുടെ ഉത്തമതാല്‍പര്യം പരിഗണിച്ച് അവരെ മികച്ച പൗരന്മാരാക്കി വളര്‍ത്തുന്നതിന് സാഹചര്യമുണ്ടാക്കേണ്ടത് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ അറിയാതെയാണെങ്കിലും ചിലര്‍ വാട്ട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ചെയ്യുന്നുണ്ട്. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടിയില്‍ നിന്നും വിവരങ്ങള്‍ തേടുമ്പോള്‍ അവരുടെ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടു ചിന്തിച്ചുപെരുമാറുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. ഇത്തരം സാഹചര്യങ്ങളില്‍ ഒരു രക്ഷിതാവിന്റെ മനസോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹം വ്യക്തിഗതമായി ചുരുങ്ങുമ്പോള്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: ജില്ലാ കളക്ടര്‍
സമൂഹം വ്യക്തിഗതമായി ചുരുങ്ങുമ്പോഴാണ് അതിക്രമങ്ങളുണ്ടാകുന്നതെന്ന് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ പറഞ്ഞു. ഏതോ ഒന്നിനെ ഭയപ്പെടുന്ന രീതിയിലുളള സമൂഹമാണ് ഇന്നുളളത്. ഇത് മാറണമെങ്കില്‍ പരസ്പരം ഇടപെടുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.
കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കണം: ജില്ലാ പോലീസ് മേധാവി
കുട്ടികള്‍ പലപ്പോഴും തങ്ങളുടേതല്ലാത്ത തെറ്റുകള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്നും അവരുടെ നഷ്‌കളങ്കത ചോദ്യം ചെയ്യപ്പെടുകയാണെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. കുറ്റവാളികളെ ഒതുക്കുകയല്ല അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, news, Press Club, District Collector, Pocso Media work shop conducted in Kasaragod Press Club
< !- START disable copy paste -->