city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോക്കറ്റ് മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മേലാങ്കോട്ടെ കുട്ടിക്കൂട്ടം

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.08.2019) ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പിലാക്കാനുള്ള സവിശേഷ പ്രൊജക്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അവതരിപ്പിച്ച ആദര്‍ശിനെ മാതൃകയാക്കി മേലാങ്കോട്ടെ കുട്ടിക്കൂട്ടം. തിരുവനന്തപുരം വ്‌ളാത്തങ്കര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിയായ ആദര്‍ശ് എല്‍പി ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ട് തനിക്ക് കിട്ടുന്ന പോക്കറ്റ് മണികള്‍ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് കേരളമാകെ പരന്നത്. കാഞ്ഞങ്ങാട്ടെ മേലാങ്കോട്ട് ഗവ. യുപി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് ആദര്‍ശിനെ മാതൃകയാക്കി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വേറിട്ട വഴി കണ്ടെത്തിയത്.

സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന ജില്ലാതല ക്വിസ് മത്സരങ്ങളില്‍ യുപി വിഭാഗത്തില്‍ സമ്മാനങ്ങള്‍ ലഭിച്ച ആയുഷ് മധു, ശ്രീനന്ദന്‍ കെ രാജ്, ആനന്ദ് കെ അരവിന്ദ്, രാമു ജയന്‍ ,അദ്വൈത് കെ അരവിന്ദ് എന്നിവര്‍ തങ്ങള്‍ക്ക് സമ്മാനമായി കിട്ടിയ മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇതിന് പുറമെ തങ്ങളുടെ കൊച്ചു സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണനെ ഏല്പിച്ചു. ഇവരെ കൂടാതെ ശിവപ്രസാദ്, മണികണ്ഠന്‍ തുടങ്ങിയ കുരുന്നുകളും ദുരിതാശ്വാസ നിധിയിലേക്ക് പണം ഏല്‍പിച്ചു.

കൈത്താങ്ങിനായി നാട് മുഴുവന്‍ കൈകോര്‍ക്കുമ്പോള്‍ അതില്‍ ചെറു കണ്ണികള്‍ തീര്‍ക്കുകയാണ് മേലാങ്കോട്ടെ കുട്ടിക്കൂട്ടം. വിവിധ ക്ലാസുകളില്‍ നിന്നായി ഇതിനകം മുപ്പതിതിനായിരത്തിലധികം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു കഴിഞ്ഞു. ജില്ലാ കലക്ടറെ തന്നെ തുക ഏല്പിക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം.

പോക്കറ്റ് മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മേലാങ്കോട്ടെ കുട്ടിക്കൂട്ടം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  kasaragod, news, Kodakkadu, school, Students, Minister, pocket money to cm's flood relief

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia