പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 24, 2017, 17:42 IST
ബേക്കല്‍: (www.kasargodvartha.com 24.06.2017) പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ കുന്നൂച്ചിയിലെ പരേതനായ ഭാസ്‌കരന്‍- അംബിക ദമ്പതികളുടെ മകള്‍ കെ.ടി അഞ്ജന (17)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക വിഷമമാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് വീട്ടിലേക്ക് നടന്നു പോകുന്നവഴിയില്‍ ബൈക്കിടിച്ച് പരിക്കേറ്റിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയിരുന്നു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിക്കുകയും ചെയ്തിരുന്നു. ഏക സഹോദരന്‍ അഭിലാഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bekal, Death, Student, Plus two student found dead hanged
Keywords: Kasaragod, Kerala, Bekal, Death, Student, Plus two student found dead hanged