പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയില്‍, മൂന്ന് യുവാക്കള്‍ പിടിയില്‍
Mar 11, 2019, 23:02 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2019) പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പ്രണയംനടിച്ച് കൂട്ടികൊണ്ടുപോയ യുവാവും പിന്നാലെയെത്തിയ സുഹൃത്തുക്കളും പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഘത്തിന്റെ പിടിയില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടി രക്ഷപ്പെട്ടെങ്കിലും ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ കാമുകനായ യുവാവും രണ്ട് സുഹൃത്തുക്കളും കഞ്ചാവ് ലഹരിയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശത്തെ ഒരു കാടിന് സമീപത്തേക്കാണ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാമുകന്‍ കൂട്ടിക്കൊണ്ടുപോയത്. യുവാവിന് പിന്നാലെയെത്തിയ രണ്ട് പേര്‍ ഇവിടെ വെച്ച് യുവാവിനെ മര്‍ദിക്കുന്നതായി അഭിനയിക്കുകയും പിന്നീട് മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഘത്തിന്റെ പിടിയില്‍നിന്നും പെണ്‍കുട്ടി രക്ഷപ്പെടുകയും പിന്നാലെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് വിവരം പുറത്തുപറഞ്ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ബന്ധുക്കളും മറ്റും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെയാണ് പോലീസ് കാമുകനേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Molestation, Love, Girl, Suicide-attempt, Arrest, Plus two student attempt to commit suicide after molestation attempt
< !- START disable copy paste -->