പാലക്കുന്നില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ എട്ടംഗസംഘം കത്തികൊണ്ട് മുറിവേല്‍പിച്ചു
Mar 13, 2013, 14:02 IST
ഉദുമ: സഹോദരിയുടെ വീട്ടില്‍പോയി സുഹൃത്തിനൊപ്പം നടന്നുവരികയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ എട്ടംഗസംഘം പേനാകത്തികൊണ്ട് ദേഹമാസകലനം മുറിവേല്‍പിച്ചു. സുഹൃത്തിനെ മര്‍ദിച്ചു. ചൊവാഴ്ച രാത്രി 11 മണിയോടെ പാലക്കുന്ന് ടൗണില്‍വെച്ചാണ് സംഭവം.
ബേക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ ഇസ്മാഈലിന്റെ മകനുമായ ടി.കെ. മുഹമ്മദ് ഇല്യാസിനെ (17) യാണ് കത്തികൊണ്ട് മുറിവേല്‍പിച്ചത്. ഇല്യാസിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സുഹൃത്തും ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോളജിലെ ഒന്നാംവര്‍ഷ ബി.ബി.എം. വിദ്യാര്‍ത്ഥിയും ചട്ടഞ്ചാലിലെ അബ്ദുല്ലകുഞ്ഞിയുടെ മകനുമായ ബി.എം. മുഹമ്മദ് നൗഫലിനെയാണ് (19) മര്‍ദിച്ചത്.
ഉദുമ കാപ്പിലിലെ സഹോദരിയുടെ വീട്ടില്‍പോയിരുന്ന ഇല്യസ് നൗഫലിനോടൊപ്പം നടന്നുവരുമ്പോള്‍ പാലക്കുന്നില്‍വെച്ച് തടഞ്ഞുനിര്‍ത്തിയ എട്ടംഗസംഘം ആക്രമിക്കുകയായിരുന്നു. സപഹാഠികളായ അഞ്ചുപേരും മറ്റു മൂന്ന് പേരും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഇല്യാസ് പറഞ്ഞു. സ്‌കൂളില്‍ നേരത്തെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. സ്‌കൂളിലെ പ്രശ്‌നം മുതിര്‍ന്നവര്‍ ഇടപെട്ട് അപ്പോള്‍തന്നെ പരിഹരിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി പാലക്കുന്ന് ഭഗവതീക്ഷേത്രത്തില്‍ ഭരണി ഉത്സവം നടക്കുന്നതിനിടെയാണ് ക്ഷേത്ര പരിസരത്തെ റോഡില്‍വെച്ച് അക്രമമുണ്ടായത്.
Keywords: Palakunnu, Student, Attack, Injured, Hospital, Mangad, Kasaragod, Illiyas, Assaulted, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.