അടുക്കത്ത്ബയലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ് ഗുരുതരം
Jul 8, 2012, 16:23 IST

മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും അടുക്കത്ത് ബയല്‍ അര്‍ജാല്‍ റോഡിലെ ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുല്ലയുടെ മകന്‍ എ. സാവാദിനെയാണ്(16) ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന സവാദിനെ ആറംഘസംഘമാണ് പുറത്തും തോളിനും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. കുനിച്ച് നിര്‍ത്തി പുറത്താണ് ആഴത്തില്‍ കുത്തിപരിക്കേല്‍പ്പിച്ചത്. സംഘത്തിലെ ഒരാളെ സംഭവസ്ഥലത്തുണ്ടായിരുന്ന ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് പ്രതികള്‍ക്കു വേണ്ടി വ്യാപകമായ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.
Keywords: Plus one student, Stabbed, Adkathbail, Kasaragod