പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 28, 2012, 16:09 IST
മുള്ളേരിയ: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുസമീപത്തെ വനത്തില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. ദേലംപാടി മയ്യള കൊടിങ്കിരിയിലെ സോമന്റെ മകന്‍ സരീഷ് (16) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് വീട്ടില്‍നിന്നിറങ്ങിയത്. ഉച്ചഭക്ഷണത്തിന് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേശണത്തിലാണ് വീടിന് ഏതാനും മീറ്ററകലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുള്ളേരിയയില്‍ പ്ലസ്‌വണ്‍ കോഴ്‌സിന് ചേരുകയും വ്യാഴാഴ്ച ക്ലാസ് തുടങ്ങാനിരിക്കുകയും ചെയ്യുന്നതിന് മുമ്പാണ് സരീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ചിരുത , സഹോദരങ്ങള്‍ കുശലന്‍, സുന്ദരി, സുമിത്ര.
Keywords: Plus One Student, Hanging, Mulleriya, Delampady, Kasargodvartha