പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അക്രമി സംഘം ക്രൂരമായി തല്ലിച്ചതച്ചു
Nov 16, 2013, 16:30 IST
കാസര്‍കോട്: മതപ്രസംഗ പരിപാടി കഴിഞ്ഞ് ബൈക്കില്‍ അമ്മാവനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആയുധങ്ങളുമായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി തല്ലിച്ചതച്ചു. തടയാന്‍ ചെന്ന അമ്മാവനെയും അതുവഴി വന്ന കാര്‍ യാത്രക്കാരനെയും അക്രമി സംഘം വെറുതെവിട്ടില്ല.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ പെരിയാട്ടടുക്കത്താണ് സംഭവം. പെരിയാട്ടടുക്കം പള്ളാരത്തെ അബ്ദുല്‍ കരീമിന്റെ മകനും പള്ളിക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അഫ്‌സലിനെ (17)യാണ് അക്രമിച്ചത്. അക്രമത്തില്‍ അഫ്‌സലിന്റെ കാലെല്ല് പൊട്ടുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. അവശനിലയിലായ അഫ്‌സലിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തോണ്ടപ്പള്ളിയില്‍ മതപ്രസംഗ പരിപാടി കഴിഞ്ഞ് അമ്മാവന്‍ അബ്ദുല്‍ റഹ്മാനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു മുഹമ്മദ് അഫ്‌സല്‍. പെരിയാട്ടടുക്കം ടൗണിലെത്തിയപ്പോള്‍ ഒരു സംഘം മാരകായുധങ്ങളുമായി ഇവരെ വളയുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. എവിടെ പോയതാണന്ന് ചോദിച്ചായിരുന്നു അക്രമമെന്ന് അഫ്‌സല്‍ പറഞ്ഞു.
അഫ്‌സലിനെ അക്രമിക്കുന്നത് തടയുന്നതിനിടെ അബ്ദുല്‍ റഹ്മാനെയും സംഘം മര്‍ദിച്ചു. അതുവഴി പോവുകയായിരുന്ന കാര്‍ യാത്രക്കാരനായ ഹുസൈന്‍ സംഭവം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ക്കും മര്‍ദനമേറ്റു. ബൈക്കും കാറും അക്രമികള്‍ തകര്‍ക്കുകയും ചെയ്തു.
സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുഹമ്മദ് അഫ്‌സല്‍ ആരോപിച്ചു. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Student, Assault, Injured, CPM, Hospital, Bike, Complaint, Kerala, Afasal, Abdul Rahman, Hussain, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.