പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും അക്രമിച്ചു
Jul 29, 2012, 13:58 IST
കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും അക്രമിച്ചുപരിക്കേല്‍പ്പിച്ചു. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നായന്മാര്മൂലയിലെ സല്മാന് ഫാരിസ്(19), സുഹൃത്ത് ഉളിയത്തടുക്ക എസ്.പി നഗറിലെ സക്കറിയ എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് സീതാംഗോളിയില്‍ വെച്ച് ബൈക്കിലത്തിയ രണ്ടംഗ സംഘം വഴി തടഞ്ഞ് മര്‍ദ്ദിച്ചത്.
സുഹൃത്ത് സകരിയ്യ സല്മാന് ഫാരിസിനെ കാറില്‍ കൂട്ടികൊണ്ടുവരുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Students, Attacked, Angadimugar, Naimaramoola, Kasaragod, Assault