എം.ആര്‍.എസ്സില്‍ പ്ളസ് വണ്‍ അപേക്ഷ ക്ഷണിച്ചു
Apr 30, 2012, 11:08 IST
പരവനടുക്കം: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2012-2013 വര്‍ഷത്തെ പ്ളസ് വണ്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകളിലേക്കുള്ള അപേക്ഷ മെയ് മൂന്ന് മുതല്‍ വിതരണം ചെയ്യും. ഏകജാലകത്തില്‍ നിന്നും വ്യത്യസ്തമായി പ്രവേശനം നടത്തുന്നതിനാല്‍ നിശ്ചിത ഫോരറത്തിലുള്ള അപേക്ഷ പ്രസ്തുത സ്ഥാപനത്തില്‍ തന്നെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയായിരിക്കണം. അപക്ഷകള്‍ മെയ് 31 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 04994-239969 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Keywords: Plus one admission, MRS, Paravanadukkam, Kasaragod