എം.ആര്‍.എസ്സില്‍ പ്ളസ് വണ്‍ പ്രവേശനം
May 4, 2012, 12:00 IST
കാസര്‍കോട്: പരവനടുക്കം പെണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ പ്ളസ് വണ്‍ സയന്‍സ്, കോമേഴ്സ് ക്ളാസ്സ് പ്രവേശനത്തിനു അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു. ഏകജാലകത്തില്‍ നിന്നും വ്യത്യസ്തമായി പ്രവേശനം നടത്തുന്നതിനാല്‍ അപേക്ഷ സ്ഥാപനത്തില്‍ തന്നെ സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനം നേടുന്നവര്‍ക്ക് താമസം, ഭക്ഷണം ,യൂണിഫോം മറ്റു വസത്രങ്ങള്‍ എന്നിവ സൌജന്യമാണ്. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള അപക്ഷകര്‍ക്ക് 10 ശതമാനം സീറ്റ് നല്‍കുന്നതാണ്. കാസര്‍കോട് ട്രൈബല്‍ ഡഡവലപ്പ്മെന്റ് ഓഫീസിലും അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ മെയ് 31 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിരങ്ങള്‍ക്ക് 04994239969 എന്ന ഫോണ്‍ നമ്പറില്‍ ബദ്ധപ്പെടാവുന്നതാണ്.
Keywords: Plus one admission, MRS, Kasaragod