Beach Cleanup | പ്ലാസ്റ്റിക് 'ഭൂതത്തെ' തുരത്തി ബേക്കൽ തീരം സുന്ദരമാക്കി!

● പള്ളിക്കര മിഷൻ കോളനി ബീച്ചും പുതിയ കടപ്പുറവും ശുചീകരിച്ചു.
● പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായിരുന്നു.
● ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന എന്നിവർ പങ്കെടുത്തു.
● ഉദുമ കോളേജ് എൻഎസ്എസ് വോളണ്ടിയർമാരും ശുചീകരണത്തിൽ പങ്കാളികളായി.
● പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൂരജ് നേതൃത്വം നൽകി.
ബേക്കൽ: (KasargodVartha) 'ശുചിത്വ സാഗരം സുന്ദര തീരം' പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി പള്ളിക്കര മിഷൻ കോളനി ബീച്ച് പരിസരവും പുതിയ കടപ്പുറവും ശുചീകരിച്ചു.
പള്ളിക്കര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൂരജ് നേതൃത്വം നൽകി. ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന, ക്ലീൻ ഡെസ്റ്റിനേഷൻ സ്റ്റാഫംഗങ്ങളായ ബേക്കൽ എയ്ഞ്ചൽസ്, പി.കെ. അബ്ദുല്ല, ബി.ആർ.ഡി.സി മാനേജർ യൂ.എസ് പ്രസാദ്, മറ്റ് സന്നദ്ധ സേനാ പ്രവർത്തകർ, ഉദുമ കോളേജ് എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കെടുത്തു.
ഈ വാർത്ത പങ്കുവക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക,
As part of the 'Shuchithwa Sagaram Sundara Theeram' project, Pallikkara Mission Colony beach and the new beach in Bekal were cleaned. The cleanup drive was led by Sooraj, Chairman of the Pallikkara Panchayat Standing Committee, and involved officials from the Fisheries Department, Haritha Karma Sena, Clean Destination staff, BRDC Manager, volunteers, and NSS students from Uduma College.
#BekalCleanUp, #PlasticFreeCoast, #ShuchithwaSagaram, #CleanBeaches, #KeralaTourism, #Environment