ദേശീയവേദിയുടെ പദ്ധതികള്‍ മാതൃകാപരം: എന്‍.എ. നെല്ലിക്കുന്ന്
Jun 7, 2012, 22:04 IST
മൊഗ്രാല്‍: പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സമൂഹത്തിലെ നിരാലംബരെ സമാശ്വസിപ്പിക്കാന്‍ ദേശീയവേദി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സിദ്ധീഖ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. കുമ്പള സി.ഐ ടി.പി.രജ്ഞിത്ത് അവാര്‍ഡ് വിതരണം ചെയ്തു. കണ്‍വീനര്‍ ടി.കെ.അന്‍വര്‍ സ്വാഗതം പറഞ്ഞു. സൗജന്യ ട്യൂഷന്‍ പദ്ധതിയില്‍ നൂറുമേനി കൊയ്ത എസ്.എസ്.എല്‍.സി ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ത്ത രചന മത്സരവിജയികള്‍ക്കും അവാര്‍ഡും ഉപഹാരവും വിതരണം ചെയ്തു. ടി.എം.ഷുഹൈബ്, എം.എ.മൂസ, ബി.എന്‍.മുഹമ്മദലി, മുജീബ് കമ്പാര്‍, ശിവാനന്ദന്‍, കെ.വി.അബൂബക്കര്‍, മാഹിന്‍, രാധാകൃഷ്ണന്‍, പി.മുഹമ്മദ് നിസാര്‍, മനാഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, N.A Nellikunnu, MLA, Mogral.