city-gold-ad-for-blogger

പി.കെ.സുധാകരന്‍ കാസര്‍കോട് സി.ഐ ആയി ചുമതലയേറ്റു

കാസര്‍കോട്:(www.kasargodvartha.com 22.10.2014) കാസര്‍കോട് സി.ഐ ആയി പി.കെ.സുധാകരന്‍ ചുമതലയേറ്റു. സി.ഐ.ആയിരുന്ന ടി.പി. ജേക്കബിനോട് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചിറ്റാരിക്കല്‍ സ്വദേശിയായ സുധാകരന്‍ ആലക്കോട് സി.ഐ. ആയിരുന്നു.

നേരത്തേ ഹൊസ്ദുര്‍ഗിലും സി.ഐ ആയി സേവനമനുഷഠിച്ചിരുന്നു. 2005 ല്‍ കസര്‍കോട് എസ്.ഐ ആയി ജോലി ചെയ്തിരുന്ന സുധാകരന് കാസര്‍കാടിന്റെ മുക്കും മൂലയും സുപരിചിതമാണ്. നേരത്തെ എസ്.പിയുടെ ഗണ്‍മാനായി പ്രവര്‍ത്തിച്ച ഇദ്ദേഹം മികച്ച കുറ്റാന്വേഷകനെന്ന നിലയിലും പേരെടുത്തിരുന്നു. നല്ല വോളിബോള്‍ താരം കൂടിയാണ് സുധാകരന്‍. നിലവില്‍ സി.ഐ. ആയിരുന്ന ടി.പി.ജേക്കബ് കാസര്‍കോട്ടെ ക്രമസമാധാന പാലനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകാരം പിടിച്ചുപറ്റിയിരുന്നു.

പി.കെ.സുധാകരന്‍ കാസര്‍കോട് സി.ഐ ആയി ചുമതലയേറ്റു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  P.K.Sudharan take office as CI of Kasaragod, kasaragod, Police, Hosdurg, chittarikkal, Kerala, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia