city-gold-ad-for-blogger

മാനവ മൈത്രിയുടെ സംസ്‌കാരമുള്ള ഭാരതം കേന്ദ്ര സര്‍ക്കാറിനെ താഴെയിറക്കുക തന്നെ ചെയ്യും: പി കെ കുഞ്ഞാലിക്കുട്ടി

ബദിയടുക്ക:(www.kasargodvartha.com 14/02/2018) മാനവ മൈത്രിയുടെ സംസ്‌കാരമുള്ള ഭാരതം കേന്ദ്ര സര്‍ക്കാറിനെ താഴെയിറക്കുക തന്നെ ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'മാനവ മൈത്രിക്ക് മലയോര മണ്ണ്' എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനം കാസര്‍കോട് ബദിയഡുക്കയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘാടക സമിതി മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഫാദര്‍ ജോസഫ് ഈനാച്ചേരിലിനെ മൈത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആശ്രയ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റം പി കെ കുഞ്ഞാലിക്കുട്ടി എം പി നിര്‍വഹിച്ചു. ചടങ്ങില്‍ നിര്‍ദ്ധരരായ 101 പേര്‍ക്കുള്ള തയ്യല്‍ മെഷീനിന്റെ ഉദ്ഘാടനവും നടന്നു. സഹോദര സമുദായംഗത്തിന് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന ബൈത്തുര്‍ റഹ് മയുടെ ആദ്യ ഗഡു കൈമാറി.

മാനവ മൈത്രിയുടെ സംസ്‌കാരമുള്ള ഭാരതം കേന്ദ്ര സര്‍ക്കാറിനെ താഴെയിറക്കുക തന്നെ ചെയ്യും: പി കെ കുഞ്ഞാലിക്കുട്ടി

ജില്ലാ പ്രസിഡന്റ് എം സി കമറുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, കല്ലട്ര മാഹിന്‍ ഹാജി, യഹ് യ തളങ്കര, എം എസ് മുഹമ്മദ് കുഞ്ഞി, ടി ഇ അബ്ദുല്ല, മൂസ ബി ചെര്‍ക്കള, മുനീര്‍ ഹാജി, വി പി അബ്ദുല്‍ ഖാദര്‍, അസീസ് മരിക്കെ, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ ഇ എ ബക്കര്‍, എ ബി ഷാഫി, ടി എ മൂസ, എം അബ്ബാസ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ എ ജലീല്‍, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, അഡ്വ. സി എന്‍ ഇബ്രാഹിം, അഡ്വ. ബേവിഞ്ച അബ്ദുല്ല, യൂസുഫ് ഉളുവാര്‍, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, സി ഐ എ ഹമീദ്, ഖാദര്‍ ചെങ്കള, സി ബി മുഹമ്മദ്, അബൂബക്കര്‍ എടനീര്‍, അബ്ദുര്‍ റഹ് മാന്‍ പടഌ ടി എം ഇഖ്ബാല്‍, അബ്ബാസ് ബീഗം, ബദ്‌റുദ്ദീന്‍ താസിം, അന്‍വര്‍ ഓസോണ്‍, അബുബക്കര്‍ മാര്‍പ്പനടുക്ക, അലി തുപ്പക്കല്‍, ഷാഫി ഹാജി ആദൂര്‍, അബ്ബാസ് മുള്ളേരിയ, ഇബ്രാഹിം മടക്കം, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബി കെ അബ്ദുസ്സമദ്, ടി എ അബ്ദുല്ല ഹാജി, സൂപ്പി കോട്ടുമ്പ, ഇസ്മഈല്‍ ഹാജി കണ്ണൂര്‍, റസാഖ് കോടി, അബുബക്കര്‍ പെറിതന, സിദ്ദീഖ് ഒളമോഗര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, ഇബ്രാഹിം പള്ളങ്കോട്, ഷാഫി മര്‍പ്പനടുക്ക, ജലീല്‍ ചേരങ്കൈ, അമാനുല്ലാഹ് പള്ളങ്കോട്, ഷംസീര്‍ അഡൂര്‍, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കംകൂടല്‍, ഖാദര്‍ കുണ്ടാര്‍, സാദിഖ് ദേലംപാടി, ബഷീര്‍ ഫ്രണ്ട്‌സ്, ഫാറൂഖ് കുംബഡാജെ, ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദീഖ് മഞ്ചേശ്വരം, സവാദ് അങ്കടിമൊഗര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സവാദ് സി കെ, സക്കീര്‍ ബദിയടുക്ക, അസീസ് പേരഡാല, ഇബ്രാഹിം നാട്ടക്കല്‍, ഷമീര്‍, മൊയ്തീന്‍ കുഞ്ഞി ആദൂര്‍, ഹാരിസ് തയല്‍, റഫീഖ് ഉറുമി, ഹൈദര്‍ കടുപ്പുംകുഴി, സിദ്ദീഖ് ദേലംപാടി, സി ടി റിയാസ്, ഹാരിസ് ആര്‍ എം സംബന്ധിച്ചു.

മാനവ മൈത്രിയുടെ സംസ്‌കാരമുള്ള ഭാരതം കേന്ദ്ര സര്‍ക്കാറിനെ താഴെയിറക്കുക തന്നെ ചെയ്യും: പി കെ കുഞ്ഞാലിക്കുട്ടി

Keywords: News, Badiyadukka, Kasaragod, Kerala, P.K.Kunhalikutty, inuaguration, PK Kunhalikkutty against central Govt. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia