city-gold-ad-for-blogger

സി പി എം പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ക്കുകയാണെന്ന് ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 06.11.2017) സംസ്ഥാനത്ത് മാര്‍കിസ്റ്റ് പാര്‍ട്ടി പരസ്യമായി പോപ്പുലര്‍ ഫ്രണ്ടുമായി കൊക്കോര്‍ക്കുകയാണെന്ന് ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. ബി ജെ പി ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍, ചൈന അവിശുദ്ധ സഖ്യത്തിന്റെ പിന്തുണയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. ജിഹാദി ഭീകരരുടെ ഹബ്ബായി സംസ്ഥാനം മാറിയിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന് മതേതരത്വ മുഖം നല്‍കാനാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. ജിഹാദി ഭീകരതയില്ലെന്ന് പറഞ്ഞ കോടിയേരിക്ക് തന്നെ പിന്നീട് തിരുത്തി പറയേണ്ടി വന്നു.

സി പി എം പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ക്കുകയാണെന്ന് ബി ജെ പി

ജനരക്ഷാ യാത്രയില്‍ ബി ജെ പിക്ക് ലഭിച്ച ജനപിന്തുണ കണ്ട് കേരളത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് നേതൃത്വങ്ങള്‍ നടത്തിയ യാത്രകള്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കോടിയേരി നടത്തിയ യാത്ര ജനങ്ങളറിഞ്ഞത് കള്ളപ്പണക്കാരന്റെ കാറില്‍ സി പി എം സംസ്ഥാന സെക്രട്ടറി സഞ്ചരിച്ചതോടു കൂടിയാണ്. അതിനാല്‍ തൊഴിലാളി മഹത്വത്തെ കുറിച്ച് പറയാനുള്ള ധാര്‍മികാവകാശം സി പി എമ്മിന് നഷ്ടമായി. യു ഡി എഫ് നടത്തുന്ന യാത്രയില്‍ കളങ്കിതരായവരെയൊഴിവാക്കുമെന്ന വി ഡി സതീശന്റെ പ്രസ്ഥാവന ഒമ്പതിന് നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പുറത്ത് വിടുന്ന സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടോടുകൂടി മുഴുവന്‍ കോണ്‍ഗ്രസ്സ് നേതാക്കളും യാത്രയില്‍ നിന്ന പുറത്തു പോകേണ്ട അവസ്ഥയാണുണ്ടാകുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍, ഉത്തരമേഖലാ സംഘടനാ സെക്രട്ടറി കെ വൈ സുരേഷ്, ജില്ലാ ജനറല്‍ എ വേലായുധന്‍, സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ബളാല്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : CPM, BJP, News, Kasaragod, Popular front of India, Kodiyeri Balakrishnan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia