city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പര്‍ദ: വാര്‍ത്ത വാസ്തവ വിരുദ്ധം - പി കെ ഫിറോസ്

പര്‍ദ: വാര്‍ത്ത വാസ്തവ വിരുദ്ധം - പി കെ ഫിറോസ്
കാസര്‍­കോട്: പര്‍ദയുമായി ബന്ധപ്പെട്ട് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് എം എസ് എഫ് സംസ്ഥാന പ്ര­സിഡന്റ് പി കെ ഫിറോസ് പ്രസ്താവിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് കാസര്‍ കോട് വിളിച്ചു ചേര്‍ത്ത വാര്‍­ത്താസ­മ്മേ­ള­ന­ത്തില്‍  കാസര്‍കോട്  ഗവ: കോളേജില്‍ പര്‍ദ ധരിക്കാതെ വരുന്ന മുസ്ലിം പെണ്‍കുട്ടികളെ എം എസ് എഫ് പ്രവര്‍ത്തകര്‍ അക്രമിക്കുന്നതായി എസ് എഫ് ഐ പ്രവര്‍ത്തക നല്‍കിയ പരാതിയെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചിരു­ന്നു.

ആരേയും നിര്‍ബന്ധപൂര്‍വ്വം പര്‍ദ ധരിപ്പിക്കാനോ വ്യക്തി സ്വാ­തന്ത്ര്യത്തില്‍ ഇടപെടാനോ എം എസ് എഫ് ഉദ്ദേശിക്കുന്നില്ല എന്നും ഇത് അടിസ്ഥാന രഹിതമായ ആരോപണമാണന്നും മറുപടി നല്‍കി. എന്നാല്‍ സാഹചര്യം വിശദീകരിക്കാതെയും എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട വിഷയങ്ങളെകുറിച്ച് ഒരു വരി പോലും നല്‍കാതെയും പ്രസിദ്ധീകരിച്ച വാര്‍ത്ത ദുരുദ്ദേശ പരമാണന്നും അദ്ദേഹം പറ­ഞ്ഞു.

കാമ്പസ് ഫ്രണ്ടിന്റെ പ്രസ്­താവന കാമ്പസുകളില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിയാത്തതിലുള്ള നിരാശയില്‍ നിന്നുണ്ടായതാണെന്നും കാമ്പസ് ഫ്രണ്ടിനെതിരെയുളള എം എസ് എഫ് പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും ഫിറോസ് പ്രസ്ഥാവ നയില്‍ പ­റഞ്ഞു.

Keywords:  Kasaragod, MSF, Media,  News, govt.college, Kerala, P.K. Firoz, Endosulfan, Press meet, Parda

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia