ഉമ്മന്‍ചാണ്ടി രാജിവെച്ചില്ലെങ്കില്‍ ഇതിലും നാറും: പിണറായി
Jul 24, 2013, 13:17 IST
നീലേശ്വരം: സോളാര്‍ തട്ടിപ്പു കേസില്‍ നാറിയിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്രയും വേഗം രാജിവെച്ചില്ലെങ്കില്‍ കൂടുതല്‍ നാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബുധനാഴ്ച രാവിലെ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പിണറായി.
എന്തുവന്നാലും രാജിവെക്കില്ലെന്ന ഭാവത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് മുഖ്യമന്ത്രി. എല്ലാ ധാര്‍മികതയും അദ്ദേഹം കാറ്റില്‍പറത്തിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശം ഉണ്ടാകുമ്പോള്‍ രാജിവെച്ച ചരിത്രം കേരളത്തിനുണ്ട്.
ആദ്യം പിന്തുണച്ചവരെല്ലാം ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ കൈവിട്ടു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയുടെ മറ്റു പല ഇടപാടുകളും പുറത്താവും. അതു ഭയന്നാണ് അദ്ദേഹം എന്തുവന്നാലും അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത്- പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജിവെക്കുന്നതു വരെ സി.പി.എം സമരം തുടരുമെന്നും പിണറായി വ്യക്തമാക്കി.
സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, പി. രാഘവന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, ജില്ലയിലെ ഇടതുമുന്നണി എം.എല്‍.എമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നു. കാസര്‍കോട്ട് നടത്താനിരുന്ന രാപകല്‍ സമരം നിരോധനഞ്ജ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നീലേശ്വരത്തേക്ക് മാറ്റിയത്.
Also Read: ഇറാഖില്‍ പള്ളികള്‍ക്കു നേരെ ആക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു
Keywords: Oommen Chandy, CPM, Court, Pinarayi-Vijayan,Kasaragod, Neeleswaram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.