city-gold-ad-for-blogger

മുരളി കുടുംബ സഹായ ഫണ്ട് 28 ന് കൈമാറും

കാസര്‍കോട്: (www.kasargodvartha.com 27.12.2014) കൊല്ലപ്പെട്ട കുമ്പള ശാന്തിപ്പള്ളത്തെ മുരളിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സ്വരൂപിച്ച മുരളി കുടുംബ സഹായ ഫണ്ട് 28 ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുരളിയുടെ കുടുബത്തിന് കൈമാറും.

മുരളി കുടുംബ സഹായ ഫണ്ട് 28 ന് കൈമാറുംജില്ലയിലെ 12 ബ്ലോക്കുകളില്‍ നിന്നായി 20,83,660 രൂപ സമാഹരിച്ചു. കുമ്പള -439400 കാഞ്ഞങ്ങാട്- 293965, നീലേശ്വരം- 2,70000, ചെറുവത്തൂര്‍- 2,59245 ഉദുമ- 206000, തൃക്കരിപ്പൂര്‍- 1,25650, ബേഡകം- 10,6550 ,കാസര്‍കോട് -1,00,500 കാറഡുക്ക-1,00,000, പനത്തടി- 75,000, എളേരി- 54,000, മഞ്ചേശ്വരം-53,350 എന്നിങ്ങനെയാണ് ബ്ലോക്ക് കമ്മിറ്റികള്‍ ഫണ്ട് സമാഹരിച്ചത്.

28 ന് വൈകുന്നേരം മൂന്ന് മണിക്ക് കുമ്പളയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ഫണ്ട് കൈമാറുക. ചടങ്ങില്‍ പി കരുണാകരന്‍ എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ടിവി രാജേഷ് എംഎല്‍എ, സംസ്ഥാന സെക്രട്ടറി എം സ്വരാജ് തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ മുഴുവന്‍ യുവജനങ്ങളും സംബന്ധിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠനും പ്രസിഡണ്ട് കെ രാജ്‌മോഹവും അഭ്യര്‍ത്ഥിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, CPM, Murder, Kumbala, Family, Murali, Financial Aid, Pinarayi Vijayan. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia