പിണറായി സര്‍ക്കാര്‍ ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്നു: എ അബ്ദുര്‍ റഹ് മാന്‍
Feb 6, 2017, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 06.02.2017) കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു. കേരള പോലീസിനെ കാവി പുതപ്പിച്ചും സേനയില്‍ സംഘ് പരിവാര്‍ സഹയാത്രികരുടെ പദ്ധതികളും പരിപാടികളും നടപ്പിലാക്കിയും സര്‍ക്കാര്‍ ഓഫീസുകളില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചും ജയിലുകളിലടക്കം പുജകള്‍ നടത്തിയുമാണ് സംഘ് പരിവാര്‍ സംഘടനകളുടെ ഇഷ്ടക്കാരായി മാറാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
പോലീസ് സേനയ്ക്ക് ആര്‍എസ്എസ് സഹയാത്രികനായ രാംദേവ് നേതൃത്വം നല്‍കുന്ന യോഗ പരിശീലനം നല്‍കാനും സി പി എം ശക്തികേന്ദ്രമായ ചീമേനിയില്‍ സ്ഥിതി ചെയ്യുന്ന തുറന്ന ജയിലില്‍ ഗോപൂജ നടത്താനും അനുവാദം നല്‍കുകയാണ് ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ ചോരക്കളം തീര്‍ക്കുന്ന സംഘ് പരിവാര്‍ - സി പി എം കക്ഷികള്‍ കാസര്‍കോട് ജില്ലയില്‍ തോളോട് തോള്‍ ചേര്‍ന്നിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബദിയഡുക്കയിലും, പാടിയിലും മറ്റു സ്ഥലങ്ങളിലും നടന്ന ബി ജെ പി - സി പി എം സംഘട്ടനങ്ങള്‍ ഒത്തുതീര്‍പ്പിലാക്കുകയും ചില കേസുകള്‍ പിന്‍വലിക്കുകയും മറ്റു കേസുകള്‍ വകുപ്പുകള്‍ മാറ്റി നിസാര കേസാക്കി മാറ്റുകയും ചെയ്തിട്ടുണ്ടെന്നും അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു.

കഴിഞ്ഞ ബി ജെ പി ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെയും വൈസ് പ്രസിഡണ്ടിന്റെയും നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനം ആക്രമാ ശക്തമാവുകയും ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും കല്ലെറിഞ്ഞ് തകര്‍ക്കുകയും സി പി എം നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് ആക്രമിക്കുകയും മാനേജരടക്കുള്ള ജീവനക്കാരെ ബന്ധികളാക്കുകയും പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിന് കാരണമായ പ്രകടനത്തിന് നേതൃത്വം നല്‍കിയ ബി ജെ പി സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് സംഘ് പരിവാര്‍ സംഘടനകള്‍ ആയുധ പരിശീലനങ്ങളും കായിക അഭ്യാസങ്ങളും പരസ്യമായി നടത്തി വരികയാണ്. ഇക്കാര്യത്തിലും സര്‍ക്കാറും പോലീസും മൗനം പാലിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ കാത്തുസൂക്ഷിച്ച മതേതര ജനാധിപത്യ സാമൂദായിക സൗഹാര്‍ദം തകര്‍ത്ത് സംസ്ഥാനത്തിനെ ഗുജറാത്താക്കാനുള്ള സംഘ് പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Pinarayi Vijayan, RSS, STU, Secretary, Police, Army, Jail, CPM, case, Government, Ruling, A Abdur Rahman about Pinarayi ans RSS