ചന്തേര റെയില്‍വേ അടിപ്പാതയുടെ നിര്‍മാണം ത്വരിതപ്പെടുത്തണം: പിലിക്കോട് പഞ്ചായത്ത് യൂത്ത് ലീഗ്
Mar 19, 2016, 14:00 IST
ചന്തേര: (www.kasargodvartha.com 19.03.2016) ചന്തേര റെയില്‍വേ അടിപ്പാതയുടെ നിര്‍മാണം ത്വരിതപ്പെടുത്തണമെന്ന് പിലിക്കോട് പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അശാസ്ത്രിയ നിര്‍മാണം മൂലം ചന്തേര റെയില്‍വേ അടിപ്പാതയുടെ നിര്‍മാണം സ്തംഭിച്ചിരിക്കുകയാണ്. കാലവര്‍ഷം തുടങ്ങിയാല്‍ വെള്ളം കെട്ടിനിന്ന് ഇത് വഴിയുള്ള ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ അടിപ്പാത നിര്‍മാണം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് പിലിക്കോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സക്കറിയ സി എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി നിശാം പട്ടേല്‍, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചന്തേര, ടി പി നൗഫല്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അസ്‌ലം സ്വാഗതം പറഞ്ഞു.
പ്രസിഡണ്ടായി മുഹമ്മദ് അസ്‌ലം എമ്മിനേയും വൈസ് പ്രസിഡണ്ടുമാരായി മുഹമ്മദ് റിയാസ് എ, ഷബീര്‍ സി എം എന്നിവരെയും ജനറല്‍ സെക്രട്ടറിയായി സക്കറിയ സി എമ്മിനേയും മുഹ്‌സിന്‍ ഇ കെ, ഷബീര്‍ എ ജി എന്നിവരെ ജോയിന്റ് സെക്രട്ടറിയായും ജലീല്‍ എ പി കെയെ ടട്രഷററായും തിരഞ്ഞെടുത്തു.
Keywords: chandera, Railway, kasaragod, Youth League, Pilicode, Panchayath, Illegal construction, Under bridge.