വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു
Aug 30, 2017, 13:19 IST
ചെറുവത്തൂര്‍: (www.kasargodvartha.com 30.08.2017) വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. പിലിക്കോട് വയലിലെ മാടക്കാല്‍ അമ്പു- പരേതയായ കെ.വി പാറ്റ ദമ്പതികളുടെ മകന്‍ കെ.വി പവിത്രന്‍ (40) ആണ് മരിച്ചത്. നാലു മാസം മുമ്പ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. നിര്‍ധന കുടുംബാംഗമായ പവിത്രന്റെ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു.
24 ലക്ഷം രൂപയോളം ചികിത്സക്കായി കമ്മിറ്റി ചിലവഴിച്ചിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: പ്രമീള. സഹോദരങ്ങള്‍: കെ.വി രവി, രോഹിണി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Death, Pilicode K.V Pavithran passes away
Keywords: Kasaragod, Kerala, news, Cheruvathur, Death, Pilicode K.V Pavithran passes away