city-gold-ad-for-blogger

ബാഹ്യ ശക്തികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ഭീഷണി: വി.എം. സുധീരന്‍

ചെറുവത്തൂര്‍:(www.kasargodvartha.com 18.12.2014) ജനതാല്‍പര്യം മറന്ന് ബാഹ്യശക്തികളുടെ അജണ്ടയനുസരിച്ചുള്ള തീരുമാനങ്ങള്‍ ശുഭകരമല്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍  വി.എം.സുധീരന്‍. കാസര്‍കോട് പിലിക്കോട് ഫൈന്‍ ആര്‍ട്‌സ്  സൊസൈറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് നടക്കുന്ന പല ചര്‍ച്ചകളും ജനവിരുദ്ധമാണ്. ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. ജനാധിപത്യ സംവിധാനങ്ങള്‍ നിലനിര്‍ത്താന്‍ നിയമനിര്‍മാണ സഭക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ജനാധിപത്യം ശരിയായ രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ ജനതാല്‍പര്യം  മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കണമെന്നും സുധീരന്‍ പറഞ്ഞു.

മദ്യ നയം സംബന്ധിച്ച് പിന്നീട് പ്രതികരിക്കമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധീരന്‍ വ്യക്തമാക്കി.

ബാഹ്യ ശക്തികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ഭീഷണി: വി.എം. സുധീരന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Cheruvathur, v m sudheeran, kasaragod, Kerala, Pilicode fine arts society building inaugurated by VM Sudheeran

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia