city-gold-ad-for-blogger

പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2016) പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ മുക്കുപണ്ടങ്ങളും വ്യാജ രേഖകളും പോലീസ് കോടതിയില്‍ ഹാജരാക്കി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വ്യാജ ഉരുപ്പടികള്‍ അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സിഐ പികെ ധനഞ്ജയ ബാബു ഹോസ്ദുര്‍ഗ്ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഹോസ്ദുര്‍ഗ്ഗ് സബ്ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് കാലിക്കടവ് ശാഖാ മാനേജര്‍ ശരത് ചന്ദ്രനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് സിഐ കോടതിയില്‍ ഹരജി നല്‍കി.

ശരത് ചന്ദ്രനെ വ്യാഴാഴ്ച വൈകുന്നേരത്തോടെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്. കേസിലെ മറ്റൊരു പ്രതിയായ ബാങ്ക് അപ്രൈസര്‍ കുഞ്ഞിരാമനും റിമാണ്ടിലാണ്. സര്‍ക്കാര്‍ ജീവനക്കാരും മറ്റും അടക്കമുള്ള നിരവധി പേര്‍ പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പില്‍ പങ്കാളികളാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന. അതിനിടെ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നേരിടുന്ന ഇടപാടുകാരില്‍ ചിലര്‍ ജില്ലാ പോലീസ് മേധാവിയെ കണ്ടു. തങ്ങള്‍ നിരപരാധികളാണെന്ന് ബോധ്യപ്പെടുത്താനാണ് ഇവര്‍ എസ് പി യെ കണ്ടത്.

അഞ്ച് തവണകളായി മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ബാങ്കില്‍ നിന്ന് 9.42 ലക്ഷം രൂപ കൈപ്പറ്റിയ യുവാവ് അടക്കമുള്ളവരാണ് ബുധനാഴ്ച വൈകുന്നേരം എസ് പി ഓഫീസിലെത്തി തങ്ങള്‍ നിരപരാധികളാണെന്ന് അറിയിച്ചത്. മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ബാങ്കില്‍ നിന്ന് കൈപ്പറ്റിയ തുകയില്‍ ഒരു ഭാഗം ചില ഇടപാടുകാരുടെ കൈവശമുണ്ടെന്ന് ശരത് ചന്ദ്രന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്.

സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ ബുധനാഴ്ച ബാങ്കിലെത്തിച്ച് ഡയറക്ടര്‍മാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Related News:

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
പിലിക്കോട് ബാങ്ക് മാനേജരുടെ വീട്ടിലും ഓഫീസിലും റെയ്ഡ്; രണ്ട് ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുകളും എഴുതാത്ത മുദ്രപത്രങ്ങളും കണ്ടെടുത്തു

പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

ഉദ്യോഗസ്ഥരുടെ പരിശോധന മൂന്നു ബാങ്കുകളില്‍ പൂര്‍ത്തിയാകുമ്പോള്‍ പുറത്തായത് 7 കോടിയോളം രൂപയുടെ തട്ടിപ്പ്

പിലിക്കോട് ബാങ്കിലെ മുക്കുപണ്ടതട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാവായ മാനേജരും അപ്രൈസറും റിമാന്‍ഡില്‍

പനയാല്‍ അര്‍ബന്‍ സഹകരണ സംഘത്തിലും മുക്കുപണ്ടം; തട്ടിയത് 42 ലക്ഷം

പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍

പിലിക്കോട് സഹകരണ ബാങ്കിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി; 70 ലക്ഷംരൂപയുടെ മുക്കുപണ്ടം പണയപ്പെടുത്തി, കോണ്‍ഗ്രസ് നേതാവായ മാനേജര്‍ ഒളിവില്‍

മുക്കുപണ്ട തട്ടിപ്പ്; മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്

ആ സ്വര്‍ണം കാണുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു സാറേ.., മുക്കുപണ്ടം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സീനിയര്‍ ക്ലര്‍ക്ക് ഗീത പറയുന്നു

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-2

മുക്കുപണ്ട തട്ടിപ്പിന്റെ പിന്നാമ്പുറം-1

മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; സൂത്രധാരന്മാരില്‍ ഒരാളായ അപ്രൈസര്‍ സതീശന്‍ അറസ്റ്റില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി

കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും

മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്

മുക്കുപണ്ട തട്ടിപ്പ്; പരിശോധന മുട്ടത്തൊടി ബാങ്കിന്റെ കൂടുതല്‍ ശാഖകളിലേക്കും പ്രതികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു

മുക്കുപണ്ടതട്ടിപ്പ് കേസില്‍ മുങ്ങിയ മാനേജര്‍ വലയിലായെന്ന് സൂചന; സൂത്രധാരന്റെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്, ഒരാള്‍ കൂടി അറസ്റ്റില്‍


പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി

Keywords: Kasaragod, Kanhangad, Court, Accuse, Police, SP, Wednesday, Youth, Bank, Rimand, Investigation, Hosdurg, Subjail, Custody.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia