city-gold-ad-for-blogger

പനത്തടി കടമലയില്‍ പന്നി ഫാമിന്റെ പൂട്ട് തകര്‍ത്ത് 150 പന്നികളെ കടത്തിക്കൊണ്ടുപോയി

രാജപുരം: (www.kasargodvartha.com 24.06.2016) പനത്തടി കടമലയില്‍ പന്നിഫാമിന്റെ പൂട്ട് തകര്‍ത്ത് 150 പന്നികളെ കടത്തിക്കൊണ്ടുപോയതായി പരാതി. കടമലയിലെ തോമസിന്റെ പന്നികളെയാണ് അജ്ഞാത സംഘം മോഷ്ടിച്ചുകൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരമാണ്
പന്നിഫാമിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അകത്ത് കയറി പരിശോധിച്ചപ്പോള്‍ 150 പന്നികളെ കാണാനില്ലെന്ന് വ്യക്തമായി. പന്നിഫാമിന് സമീപത്ത് ടയറിന്റെ പാടുകളും കണ്ടെത്തി.

പന്നിഫാമില്‍ നിന്നും മോഷ്ടാക്കള്‍ ബലമായി പന്നികളെ പുറത്തിറക്കിയ ശേഷം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നു. രാവിലെ പന്നിഫാമിലെത്തിയ തോമസ് മുഴുവന്‍ പന്നികള്‍ക്കും തീറ്റ നല്‍കിയ ശേഷം തിരിച്ചുപോയതായിരുന്നു. വൈകിട്ട് വീണ്ടും പന്നിഫാമിലെത്തിയപ്പോഴാണ് കുഞ്ഞുങ്ങള്‍ അടക്കമുള്ളപന്നികള്‍ അപ്രത്യക്ഷമായതായി കണ്ടത്.

തോമസിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പന്നികളെ കടത്തിക്കൊണ്ടുപോയ സംഭവം തോമസിനെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. തോമസിന്റെയും കുടുംബത്തിന്റെയും ഏക ഉപജീവന മാര്‍ഗ്ഗമാണ് ഈ പന്നിഫാം. സംശയമുള്ള ചിലരുടെ പേര് വിവരങ്ങള്‍ തോമസ് പോലീസിന് നല്‍കിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

പനത്തടി കടമലയില്‍ പന്നി ഫാമിന്റെ പൂട്ട് തകര്‍ത്ത് 150 പന്നികളെ കടത്തിക്കൊണ്ടുപോയി

Keywords: Kasaragod, Rajapuram, Police, Thomas, Pig Farm, Stolen, Complaint, Case, Investigation, Panathadi, Rajapuram.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia