city-gold-ad-for-blogger

കാട്ടുപന്നിയുടെ കുത്തേറ്റ് എണ്‍പതുകാരിയും എഴുപത്തെട്ടുകാരനും ആശുപത്രിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 19/12/2016) അമ്പലത്തറ പാറപ്പള്ളിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് എണ്‍പതുകാരിക്കും എഴുപത്തെട്ടുകാരനും പരിക്കേറ്റു. പാറപ്പള്ളി കുമ്പള ബൈരക്കോട്ടെ കുഞ്ഞിപ്പെണ്ണ്(80), മഴുവെടുത്തുമൂലയിലെ കുഞ്ഞിരാമന്‍(78) എന്നിവര്‍ക്കാണ് പന്നിയുടെ കുത്തേറ്റത്.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. തോട്ടില്‍ നിന്നും കുളി കഴിഞ്ഞ് ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കുഞ്ഞിപ്പെണ്ണിനെ കാട്ടുപന്നി ആക്രമിച്ചത്. പന്നിയുടെ കുത്തേറ്റ് കുഞ്ഞിപ്പെണ്ണിന്റെ കാലിനും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിപ്പെണ്ണ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്.

കാട്ടുപന്നിയുടെ കുത്തേറ്റ് എണ്‍പതുകാരിയും എഴുപത്തെട്ടുകാരനും ആശുപത്രിയില്‍

കുഞ്ഞിരാമന്‍ വീട്ടുപറമ്പിലെ തോട്ടത്തില്‍ നില്‍ക്കുമ്പോഴാണ് പന്നിയുടെ ആക്രമണത്തിനിരയായത്. കുഞ്ഞിരാമനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴുവെടുത്തുമൂലയിലെ കാര്‍ത്ത്യായനി, സുനിത എന്നിവരെയും ഇതേ പന്നി ആക്രമിക്കാന്‍ തുനിഞ്ഞെങ്കിലും സ്ത്രീകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പാറപ്പള്ളി, ബൈരക്കോട്, കനിയംതള്ള, മഴുവെടുത്തുമൂല എന്നിവിടങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. വന്‍തോതില്‍ കൃഷികള്‍ നശിപ്പിക്കുന്ന പന്നികളെക്കൊണ്ട് കര്‍ഷകരും പൊറുതിമുട്ടി. പന്നിയുടെ ആക്രമണം മൂലം സ്ത്രീകളും കുട്ടികളും വഴി നടക്കാന്‍ പോലും ഭയപ്പെടുന്നു. രാത്രി കാലങ്ങളില്‍ റബ്ബര്‍ ടാപ്പിംഗിന് പോകുന്ന തൊഴിലാളികള്‍ക്കും പന്നികള്‍ ഭീഷണിയാണ്.

Keywords: Kasaragod, Kanhangad, Hospital, Injured, House, Rubber Tapping, Farmer, Pig, Women, Children, Pig attcks two hospitalized.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia