വീണ്ടും കാട്ടുപന്നിയുടെ അക്രമണം; യുവാവിന് കുത്തേറ്റു
Mar 30, 2015, 19:38 IST
ബദിയഡുക്ക: (www.kasargodvartha.com 30/03/2015) മലയോരത്ത് വീണ്ടും കാട്ടുപന്നിയുടെ അക്രമണം. പന്നിയുടെ കുത്തേറ്റ് യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചാറിലെ കൂലിപ്പണിക്കാരന് അബൂബക്കറി(29)നാണ് കുത്തേറ്റത്. തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തുവെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.
കാട്ടുപന്നി വരുന്നതുകണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പന്നി കുത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്ന അബൂബക്കര്‍ പറഞ്ഞു. കുത്തിവീഴ്ത്തിയ പന്നി അബൂബക്കറിന്റെ ഇടതുകൈ കടിച്ചുകീറുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പ് ഒരു വീട്ടമ്മ പന്നിയുടെ കുത്തേറ്റ് മരിക്കുകയും തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന സ്ത്രീയടക്കം ഏതാനും സ്ത്രീകളെ കാട്ടുപന്നി അക്രമിക്കുകയും ചെയ്തിരുന്നു.
Keywords: Badiyadukka, General Hospital, Kasaragod, Kerala, Injured, Pig Attack, Pig attacks: yougster injured.
Advertisement: