കുഴിവെട്ടിക്കുന്നതിനിടെ ബൈക്കില്‍ കാറിടിച്ച് പത്ര ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്; കാര്‍ നിര്‍ത്താതെ പോയി
Aug 12, 2018, 12:12 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2018) കുഴിവെട്ടിക്കുന്നതിനിടെ ബൈക്കില്‍ കാറിടിച്ച് പത്ര ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. ഞായറാഴ്ച രാവിലെ 10 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്.
മനോരമ പത്ര ഫോട്ടോഗ്രാഫര്‍ രാഹുല്‍ ആര് പട്ടത്തിനാണ് പരിക്കേറ്റത്. രാഹുലിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ സഞ്ചരിച്ച ബൈക്കിനു പിറകില്‍ അമിതവേഗതയിലെത്തിയ സ്വിഫ്റ്റ് കാറിടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Road, Bike, Photographer injured in Accident
< !- START disable copy paste -->