city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദമ്പതികളുടെ ഫോട്ടോയ്‌ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 14/08/2016) ദമ്പതികളുടെ ഫോട്ടോയ്‌ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നതായി പരാതി. ആലംപാടി സ്വദേശിനിയാണ് ജമീല ജമീല യാസ്മിന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.

താനും ഭര്‍ത്താവും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അതിനൊപ്പം അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. അസഭ്യമായ ഭാഷ ഉപയോഗിച്ച് തന്നെയും ഭര്‍ത്താവിനെയും കുടുംബത്തെയും ഒന്നടങ്കം അപമാനിക്കുന്നതായും പരാതിയില്‍ പറയുന്നു.

ഇത് ഷെയര്‍ ചെയ്യാന്‍ ധൈര്യമുള്ളവരുണ്ടോ, ഉണ്ടെങ്കില്‍ മുമ്പോട്ട് വരൂ എന്ന കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രം ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദമ്പതികളുടെ ഫോട്ടോയ്‌ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതായി പരാതി

Keywords : Photo, Social networks, Complaint, Police, Husband, Facebook, Post, Photo misuse: Complaint against Facebook account holder. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia