city-gold-ad-for-blogger

ജീവന്‍ തുടിക്കുന്ന ഫോട്ടോ പ്രദര്‍ശനവുമായി കലോത്സവ നഗരി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/01/2017) കലോത്സവ നഗരിയില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഒരുക്കിയ ജീവന്‍ തുടിക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ഗ്രാമങ്ങളുടെ ജനകീയ മുഖവും ബാലവേലയുടെ ക്രൂരതയും തെയ്യങ്ങളും ചമയങ്ങളും കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന സ്‌കൂളും കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാടിന്റെ നൊമ്പരങ്ങള്‍ പകര്‍ത്തിയ അനേകം ചിത്രങ്ങളും ഉള്‍പ്പെടെ 150 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.

പ്രകൃതിയും ബാല്യങ്ങളും ചിത്രീകരിച്ച, അറിവും ചിന്തയും വളര്‍ത്തുന്ന ഫോട്ടോകള്‍ നാടിന്റെ പൈതൃകം ഒപ്പിയെടുക്കുന്നവയായി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം മേഖലയുടെയും തൃക്കരിപ്പൂര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ഡിഡിഇ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജീവന്‍ തുടിക്കുന്ന ഫോട്ടോ പ്രദര്‍ശനവുമായി കലോത്സവ നഗരി


മേഖല പ്രസിഡണ്ട് സഹദേവന്‍ മാണിയാട്ട് അധ്യക്ഷത വഹിച്ചു. ഉദ്ദേശ് കുമാര്‍, കണ്ണന്‍ ഫോട്ടോഫാസ്റ്റ്, അമീറലി തൃക്കരിപ്പൂര്‍, പ്രഭാകരന്‍ തരംഗിണി വന്ദന കൃഷ്ണന്‍, എം ഗംഗാധരന്‍, ഉദിനൂര്‍ സുകുമാരന്‍, ബാലചന്ദ്രന്‍ എരവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Trikaripur, Kasaragod, Photo, Theyyam, Photographer's Association, School-Kalolsavam, Child Labor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia