city-gold-ad-for-blogger

പെണ്‍കുട്ടിയുടെ വിവാഹം മുടക്കാന്‍ ഫോട്ടോയും സന്ദേശങ്ങളും അയച്ചത് ഗള്‍ഫില്‍ നിന്നും

കാസര്‍കോട്: (www.kasargodvartha.com 16/07/2016) മായിപ്പാടി സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹം മുടക്കാന്‍ പ്രതിശ്രുത വരന് ഫോട്ടോയും സന്ദേശങ്ങളും അയച്ച് കൊടുത്തത് ഗള്‍ഫില്‍ നിന്നാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗള്‍ഫിലുള്ള ഉറുമി സ്വദേശി നിസാര്‍ ആണ് പെണ്‍കുട്ടിയുടെ ഫോട്ടോയും അതോടൊപ്പം അപകീര്‍ത്തികരമായ ചില സന്ദേശങ്ങളും മൊഗ്രാലിലെ പ്രതിശ്രുത വരന് അയച്ച് കൊടുത്തത്.

നാട്ടിലുള്ള സുഹൃത്തുക്കളായ ഉറുമിയിലെ ഇസ്മായിലും ശരീഫും ഇതിന് കൂട്ടു നിന്നുവെന്നുമാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ മാസം 21നാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. അപവാദ പ്രചരണം നടന്നതോടെ പെണ്‍കുട്ടിയുടെ വിവാഹം ഏതാണ്ട് മുടങ്ങിയ അവസ്ഥയിലാണ്. വിവാഹം മുടങ്ങാതിരിക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നും ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ശക്തമാക്കി. മുഖ്യ സൂത്രധാരന്‍ ഗള്‍ഫിലായതിനാല്‍ ബന്ധുക്കളുമായി സംസാരിച്ച് നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്. നേരത്തെ ഇത്തരത്തില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം നടന്നു വരികയായിരുന്നു. കല്ല്യാണമുടക്കികള്‍ക്കെതിരെ പലയിടത്തും മുന്നറിയിപ്പുമായി ഫ് ളക്‌സ്‌ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. വിവാഹം മുടക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ വിവാഹം മുടക്കാന്‍ ഫോട്ടോയും സന്ദേശങ്ങളും അയച്ചത് ഗള്‍ഫില്‍ നിന്നും

Keywords: Kasaragod, Marriage, Mayipady, Police, Investigation, complaint,  Gulf, Photo, Mogral, Gulf, Flex board, Gulf. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia