city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തി ഫോണ്‍സന്ദേശം; വനിതാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: (www.kasargodvartha.com 29.09.2018) കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനെ മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത് ഫോണില്‍ സംസാരിച്ച ഉദ്യോഗസ്ഥക്കെതിരെ നടപടി. നഗരസഭ മൂന്നാം ഗ്രേഡ് ഓവര്‍സീയര്‍ സി.എസ് അജിതയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തി ഫോണ്‍സന്ദേശം; വനിതാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസമാണ് നഗരസഭ ചെയര്‍പേഴ്‌സന് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ സി.എസ് അജിതയുടെതായ ശബ്ദരേഖ പുറത്തുവന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ബോധപൂര്‍വം അപമാനിക്കുന്ന തരത്തിലായിരുന്നു ശബ്ദരേഖ. ഓവര്‍സീയറുടെ ഭാഗത്ത് നിന്നുമുണ്ടായ അച്ചടക്ക ലംഘനം നേരത്തെയും ജനപ്രതിനിധികളുടെയും നഗരസഭയുടെയും സല്‍പ്പേരിനും ഭരണ പ്രവര്‍ത്തനത്തിനും കളങ്കം സൃഷ്ടിച്ചിരുന്നു. ജനപ്രതിനിധികളെ സമൂഹ മധ്യത്തില്‍ അപാനിക്കുന്ന തരത്തിലുള്ള അച്ചടക്ക ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗുരുതര സ്വഭാവ ദൂഷ്യം ഉള്‍പ്പെടുന്നതും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമായ കുറ്റവും കണക്കിലെടുത്ത് 2011ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ (8) പ്രകാരം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായും നഗരസഭ ചെയര്‍പേഴ്‌സണ്‍ പുറത്തിറക്കിയ നടപടി ഉത്തരവില്‍ പറയുന്നു.


Keywords: Kasaragod, Municipality, News, Suspension, Kasaragod Municipality, Phone voice against Municipal Chairperson; Overseer suspended

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia