city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാര്‍മസ്റ്റിസ്റ്റുകള്‍ യൂണിഫോം ധരിക്കണം; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കരുത്

ഫാര്‍മസ്റ്റിസ്റ്റുകള്‍ യൂണിഫോം ധരിക്കണം; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കരുത്
കാസര്‍കോട് : സംസ്ഥാന മെഡിക്കല്‍ സ്റ്റോറുകളിലും ഫാര്‍മസികളിലും ഫാര്‍മസി നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഫാര്‍മസി കൗണ്‍സില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും വെള്ളിയാഴ്ച മുതല്‍ പരിശോധന നടത്തുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ പ്രസിഡണ്ട് കെ. സി അജിത്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെഡിക്കല്‍ സ്‌റ്റോറുകളിലും, ഫാര്‍മസികളിലും ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ വെള്ള ഓവര്‍കോട്ട് ധരിക്കണമെന്നും ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലല്ലാതെ മരുന്നുകള്‍ വില്‍പ്പന നടത്തരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ചതോടെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ധാരാളം പേര്‍ മരുന്ന് ചോദിച്ചെത്തുന്നുണ്ട്. യാതൊരു കാരണവശാലും മെഡിക്കല്‍ സ്‌റ്റോറുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചികിത്സ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫാര്‍മസികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. ആറുമാസം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന സെക്ഷന്‍ 42 അനുസരിച്ച നിയമലംഘനത്തിന് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ബ്രാന്റഡ് മരുന്നുകളുടെ വില കമ്പനികള്‍ അടിക്കടി വര്‍ദ്ധിപ്പിക്കുകയാണ്. മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് പുകമറ സൃഷ്ടിക്കുകയം രോഗികളെ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നത്.
മരുന്നുകളുടെ പരിശോധന സൗകര്യങ്ങളുടെ അഭാവവും, പരിശോധന ഉദ്യോഗസ്ഥന്‍മാരുടെ അപര്യാപ്തതയും പരിഹരിച്ചാല്‍ തന്നെ ചൂഷണം അവസാനിപ്പിക്കാന്‍ കഴിയും.

വില്‍ക്കപ്പെടുന്ന മരുന്നുകളുടെ ഒന്നരശതമാനം മാത്രമാണ് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നിയമങ്ങള്‍ ലംഘിച്ചതിന് നിരവധി കേസുകള്‍ സംസ്ഥാന വ്യാപകമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവ കോടതികളുടെ പരിഗണിയിലാണ്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിര്‍വ്വഹിക്കേണ്ട ചുമതലകളെ കുറിച്ച് ഗൈഡ്‌ലൈന്‍ 12,000തോളം ഫാര്‍മസിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ഫാര്‍മസിസ്റ്റുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ആഗോളതലത്തില്‍ ആറുവര്‍ഷം ദൈര്‍ഘ്യമുള്ള ഫാംഡിയാണ് മിനിമം യോഗ്യത. ഇന്ത്യയിലും ഈ കോഴ്‌സ് പൂര്‍ത്തിയാക്കി പുതു തലമുറ രംഗ പ്രവേശനം ചെയ്തിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് അംഗം ബി. രാജന്‍ പറഞ്ഞു. ഫാര്‍മസിറ്റുകള്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നും എക്‌സിക്യൂട്ടീവ് അംഗമായ എ.എസ് രാജീവന്‍ പറഞ്ഞു.
Keywords: Kasaragod, Press meet, Medical store, Pharmacist

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia